പിണങ്ങോട്: രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് പിണങ്ങോട് ചേര്‍ന്നു. ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍, മതേതരത്വം നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധിയെ വിജയിപ്പിക്കേണ്ടത് ആവശ്യമാണെന്ന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു കൊണ്ട് യു ഡി എഫ് വയനാട് ജില്ലാ ചെയര്മാന് കെ.കെ അഹമ്മദ് ഹാജി പറഞ്ഞു. കണ്‍വെന്‍ഷനില്‍ ഉസ്മാന് പഞ്ചാര അധ്യക്ഷത വഹിച്ചു.
യു.ഡി എഫ് നിയോജക മണ്ഡലം ചെയര്മാന് ടി. ഹംസ, കണ്‍വീനര്‍ പി.പി ആലി, ടി. ജെ ഐസക് വി. എ മജീദ്, എം.എ ജോസഫ്, റസാഖ് കല്പറ്റ, ജീ വിജയമ്മ ടീച്ചര്‍, സലീം മേമന, പോള്‍സണ്‍ കൂവക്കല്‍, വേണുഗോപാല്‍ കീഴ്ശ്ശേരി, തന്നാനി അബുബക്കര്‍, ജോണി ജോണ്‍, സിപി പുഷ്പലത, ജാസര്‍ പാലക്കല്‍, അന്‍വര്‍ കെ.പി., ജെസി ജോണി, ഷംന റഹ്മാന്, രാമന് കള്ളം തോട്, നജീബ് എം, എന്നിവര്‍ സംസാരിച്ചു. UDF പഞ്ചായത്ത് കണ്‍വീനര്‍ എം വി രാജന്, സ്വാഗതവും, എ.പി സാലിഹ് നന്ദിയും പറഞ്ഞു.