സല്‍ത്താന്‍ ബത്തേരി: ജിപിഎസിന്റെയും മറ്റ് നിസാര കാരണങ്ങളുടെയും പേര് പറഞ്ഞ് മോട്ടോര്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന ആര്‍ടിഒ പോലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് കേരള മോട്ടോര്‍ ഫെഡറേഷന്‍ ഐഎന്‍ടിയുസി വയനാട് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. എ ഐ ക്യാമറയിലെ സാങ്കേതിക തകരാറുകള്‍ മൂലം പലപ്പോഴും വലിയ പിഴ ഈടാക്കുന്ന സാഹചര്യമുണ്ട് എന്നും ക്ഷേമനിധി വിഹിതം വര്‍ദ്ധിപ്പിച്ചിട്ടും ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാത്തത് പ്രതിഷേധാര്‍ഹം ആണെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി പറഞ്ഞു.
നവംബര്‍ 26 27 തീയതികളില്‍ നടക്കുന്ന ഐഎന്‍ടിയുസി ജില്ലാ സമ്മേളനവും റാലിയും വിജയിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. മോട്ടോര്‍ ഫെഡറേഷന്‍ ജില്ലാ പ്രസിഡണ്ട് ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു. ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ റെജി മുഖ്യപ്രഭാഷണം നടത്തി. സി.ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, പി എന്‍ ശിവന്‍, എ പി കുര്യാക്കോസ്,താരിഖ് കടവന്‍, സി എ ഗോപി, ജിജി അലക്‌സ്, അസീസ് മാടാല, കെ വി ഷിനോജ്,സി സി തങ്കച്ചന്‍, ബെന്നി അരിഞ്ചേര്‍മല,തോമസ് അമ്പലവയല്‍,കെ കെ രാജേന്ദ്രന്‍, ഹര്‍ഷല്‍ കോണാടന്‍,അരുണ്‍ ദേവ്, കെ യു മാനു, മോഹന്‍ദാസ് കോട്ടക്കൊല്ലി,സലാം മീനങ്ങാടി,ജോര്‍ജ് മണ്ണത്താനി, ബേബി തുരുത്തിയില്‍,ഗഫൂര്‍ പുളിക്കല്‍, എം ടി വില്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു