കോട്ടയം: പാലായില്‍ പതിനേഴുകാരി കുഴഞ്ഞുവീണു മരിച്ചു. കടപ്പാട്ടൂരിലെ സ്വകാര്യ ടര്‍ഫില്‍ കായിക പരിശീലനത്തിന് ശേഷം വിശ്രമിക്കുകയായിരുന്നതിനിടെയാണ് പെണ്‍കുട്ടി കുഴഞ്ഞ് വീണത്. പാലാ കടപ്പാട്ടൂര്‍ തൊമ്മനാമറ്റത്തില്‍ റെജിയുടെ മകള്‍ ഗൗരി കൃഷ്ണയാണ് (17) മരിച്ചത്. കാര്‍മ്മല്‍ പബ്ലിക് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ഗൗരി കൃഷ്ണ. രാവിലെ എട്ട് മണിയയോടെയായിരുന്നു സംഭവം.
