അഡ്വ വി ജോയി തീരദേശത്തിന്‍റെ പോരാട്ടവീര്യം

Thiruvananthapuram

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

വര്‍ക്കല: ജില്ലയിലെ തീരദേശ ഗ്രാമമായ ചിറിയിന്‍കീഴിലെ അഴൂരില്‍ നിന്നുയര്‍ന്ന് ജില്ലയിലെ പ്രമുഖ സി പി എം നേതാവായി മാറിയ അഡ്വ. വി ജോയി എം എല്‍ എ, സി പി എം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ഹതക്കുള്ള അംഗീകാരം.

അത്രകണ്ടുറപ്പില്ലാത്ത വര്‍ക്കല നിയോജകമണ്ഡലത്തിലേക്ക് 2016ല്‍ സ്ഥാനാര്‍ത്ഥിയായി എത്തുകയും രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് പിടിച്ചെടുക്കുയും രണ്ടാമൂഴത്തില്‍ പതിനേഴായിരത്തിലധികം ഭൂരിഭക്ഷത്തില്‍മണ്ഡലം പിടിച്ചടക്കുകയും ചെയ്തിരുന്നു ജോയി. ഈ പോരാട്ടവീര്യം കൂടി പരിഗണിച്ചാണ് കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജോയി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ സംസ്ഥാന സമിതിയംഗമായി സി പി എമ്മിലെ പ്രമുഖ നേതൃനിരയിലേക്കും ഉയര്‍ന്നു.

ചിറയിന്‍കീഴ് ശ്രീചിത്തിര വിലാസം സ്‌കൂള്‍ ലീഡര്‍, ചെമ്പഴന്തി എസ് എന്‍ കോളെജില്‍ നിന്നും തുടര്‍ച്ചയായി രണ്ട് വര്‍ഷം യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, കേരള സര്‍വ്വകലാശാല യൂനിയന്‍ എക്‌സിക്യൂട്ടീവ് അംഗം, സെനറ്റ് അംഗം, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡി വൈ എഫ് ഐ ജില്ലാ വൈസ് പ്രസിഡന്റായും സംഘടനാ പ്രവര്‍ത്തനത്തില്‍ മികവു തെളിയിച്ചു. രണ്ടുതവണ അഴൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് മല്‍സരിക്കുകയും രണ്ടു തവണയും പ്രസിഡന്റാവുകയും ചെയ്തു. തുടര്‍ന്ന് ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിച്ച് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുമാരനാശാന്‍ സ്മാരക ഗവേണിംഗ് ബോര്‍ഡംഗം, പെരുങ്ങുഴി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇപ്പോള്‍ കേരള പ്രൈമറി കോപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് ആണ്. കേരള കര്‍ഷകസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായും, കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിക്കുന്നു.

ജില്ലാ പഞ്ചായത്ത് അംഗമാതിരിക്കെയാണ് 2016ല്‍ നിയമസഭാ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി വര്‍ക്കല മണ്ഡലത്തില്‍ നിയോഗിച്ചത്.എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തന കാലത്ത് മിന്നുന്ന പോരാട്ട വീര്യം കാണിച്ച ജോയിക്ക് സമരമുഖത്തു നിന്നും പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങളും ഉണ്ടായിട്ടുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിലെ ഒരു സമരകാലത്ത് പൊലീസിന്റെ ചവിട്ടേറ്റ് നിലത്തു വീണ ജോയിയുടെ മുഖത്ത് ബൂട്‌സിട്ട് ചവുട്ടിയും കൊടിയ മര്‍ദ്ദനമേല്‍പ്പിച്ചിട്ടുണ്ട്. അന്ന് താടിയെല്ലുകള്‍ക്കുണ്ടായ പൊട്ടലിന്റെ കെടുതികള്‍ ജോയി ഇന്നും അനുഭവിക്കുന്നുണ്ട്.

അഴൂര്‍, പെരുങ്ങുഴി സൗഹൃദത്തില്‍ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകനാണ് അഡ്വ: വി ജോയി. ബി എ, എല്‍ എല്‍ ബി ബിരുദധാരിയാണ് അന്‍പത്തിനാലുകാരനായ വി.ജോയി. സുനിതയാണ് ഭാര്യ. ആര്യ, ആര്‍ഷ എന്നിവര്‍ മക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *