സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ കാട്ടാനയിറങ്ങി

Wayanad

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കല്പറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി നഗരമധ്യത്തില്‍ കാട്ടാനയിറങ്ങി. പുലര്‍ച്ചെ രണ്ടരയോടെയാണ് നഗരത്തില്‍ കാട്ടാനയെത്തിയത്. നഗരത്തിലെത്തിയ കാട്ടാന കടത്തിണ്ണയില്‍ കിടന്ന മധ്യവയസ്‌കനെ എടുത്തെറിഞ്ഞു. സുല്‍ത്താന്‍ ബത്തേരി നഗരത്തോടു ചേര്‍ന്ന കൃഷിയിടങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാന പുലര്‍ച്ചെയോടെ നഗരത്തിലെത്തുകയായിരുന്നു. മെയിന്റോഡിലൂടെ ഓടിനടന്ന കാട്ടാന നടപ്പാതയില്‍ നിന്ന ബത്തേരി സ്വദേശിയ്ക്ക് നേരെ പാഞ്ഞടുത്തു.

ഓട്ടത്തിനിടയില്‍ വീണുപോയ തമ്പിയെ കാട്ടാന ചവിട്ടാന്‍ ഒരുങ്ങിയെങ്കിലും നടപ്പാതയിലെ കൈവരി തടസ്സപ്പെടുത്തിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. നിസാര പരിക്കുകളേറ്റ പള്ളിക്കണ്ടി സ്വദേശി തമ്പിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്‌നാട്ടില്‍ നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ട കൊലയാളി ആനയാണിതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പി എം 2എന്ന് പറയുന്ന മോഴയാനയാണിതെന്നും സംശയമുയര്‍ന്നിട്ടുണ്ട്. ഗൂഡല്ലൂരില്‍ രണ്ടാളുകളെ കൊന്നയാന 50 ലധികം വീടുകളും തകര്‍ത്തിരുന്നു. കാട്ടാന ഇപ്പോള്‍ വനത്തോടു ചേര്‍ന്നു മുള്ളന്‍കുന്ന് ഭാഗത്തുണ്ടെന്നും ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്,

Leave a Reply

Your email address will not be published. Required fields are marked *