കോഴിക്കോട്: മദ്‌റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായി തെരെഞ്ഞെടുത്ത കാരാട്ട് റസാക്കിനെ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക്ക് എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ച് (സി.ഐ.ഇ.ആര്‍) ആദരിച്ചു. സംസ്ഥാന കൺവീനർ ഡോ: ഐ.പി അബ്ദുസ്സലാം ഷീൽഡ് വിതരണം ചെയ്തു.
സംസ്ഥാന ന്യൂനപക്ഷവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ബഹുമുഖ പദ്ധതികള്‍ ആവിശ്കരിച്ച് വരുന്നുണ്ട്. 60വയസ്സ് പൂര്‍ത്തിയായ അംഗങ്ങള്‍ക്ക് പെന്‍ഷന്‍, വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് അവാര്‍ഡ്, വിവിധ സ്‌കോളര്‍ഷിപ്പുകള്‍, വിവാഹ സഹായം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, പലിശരഹിത വായ്പ തുടങ്ങിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്.
കെ എന്‍ എം മര്‍കസുദ്ദഅവ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി.ടി അബ്ദുല്‍ മജീദ് സുല്ലമി, മണ്ഡലം സെക്രട്ടറി മൂസ മാസ്റ്റര്‍, കപ് മൊയ്തീന്‍, കെ.കെ അബ്ദുസത്താര്‍ എന്നിവര്‍ സംബന്ധിച്ചു.