കടവത്തൂർ : കെ എൻ എം മർക്കസുദ്ദവ പാനൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ സന്ദേശ പ്രഭാഷണവും സൗഹൃദ ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. നൗഫൽ ഹാദി ആലുവ റമദാൻ സന്ദേശ പ്രഭാഷണം നടത്തി. കെ എൻ എം മർക്കസുദ്ദവാ പാനൂർ മണ്ഡലം പ്രസിഡണ്ട് ബാണോത്ത് അബൂബക്കർ അധ്യക്ഷതവഹിച്ചു.

തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ തങ്കമണി, വൈസ് പ്രസിഡണ്ട് ഇസ്മായിൽ നെല്ലൂർ, ഗ്രാമപഞ്ചായത്ത് അംഗം ഹാജറ യൂസഫ്, മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ മഹ്മൂദ് കടവത്തൂർ, കടവത്തൂർ മസ്ജിദുൽ ഹുദാ പ്രസിഡണ്ട് എ സി കുഞ്ഞബ്ദുള്ള ഹാജി, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് റാഷിദ് സ്വലാഹി, എം എസ് എസ് കടവത്തൂർ യൂണിറ്റ് പ്രസിഡണ്ട് പി മുസ്തഫ മാസ്റ്റർ, കെ എൻ എം മർക്കസുദ്ദഅവാ പാനൂർ മണ്ഡലം സെക്രട്ടറി ഉമ്മർ എടപ്പാറ, സാജിം ചമ്പാട്, വി മൊയ്തു സുല്ലമി, ആർ അബ്ദുൽ ഖാദർ സുല്ലമി എന്നിവർ പ്രസംഗിച്ചു