മുഖ്യമന്ത്രിയുടെ കുടിശിക നിവാരണ പ്രഖ്യാപനം പ്രഹസനം: കെ. എസ്. എസ്. പി. എ കൗൺസിൽ

Kannur

തളിപ്പറമ്പ: കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണത്തിൽ നൽകാനുള്ള കുടിശികയെ കുറിച്ചോ 2024 ജൂലായ് 1 മുതൽ നടപ്പിലാകേണ്ട 12-ാം ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുന്നതിനെ കുറിച്ചോ പരാമർശിക്കാതെയുള്ള മുഖ്യ മന്ത്രിയുടെ ഡി.എ കുടിശിക നിവാരണത്തിൽ മാത്രം ഒതുങ്ങിയ പ്രഖ്യാപനം പ്രഹസനമെന്ന് കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് അർദ്ധ വാർഷിക കൗൺസിൽ.ശേഷിക്കുന്ന സർക്കാർ കാലയളവിൽ ഡി.എ 4 ഗഡു നൽകാനായാൽ തന്നെ ആകെ കുടിശികയുടെ ഗഡുക്കളുടെ എണ്ണം അങ്ങനെ തന്നെ തുടരുന്ന അവസ്ഥയാണെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.2021 ലെ ഒരു ഗഡു 2 ശതമാനം നൽകിയതിൻ്റെ 39 മാസത്തെ കുടിശിക മുക്കിയിരിക്കയാണെന്നും കഴിഞ്ഞ പെൻഷൻ പരിഷ്ക്കരണത്തിലെ കുടിശികയിൽ 3-ാം ഗഡു ക്ഷാമാസവും 4-ാം ഗഡു പെൻഷൻ പരിഷ്ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും നൽകാതെ അനന്തമായി നീട്ടിക്കൊണ്ടു പോകയാണെന്നും ഈ സർക്കാറിൽ പ്രതീക്ഷ വേണ്ടെന്നും കൗൺസിൽ ആരോപിച്ചു.

അർദ്ധവാർഷിക കൗൺസിൽ ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.നേരത്തെ വരവേൽപ്പ് സമ്മേളനം ഡി.സി.സി.പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.രാമകൃഷ്ണൻ പുതിയ അംഗങ്ങളെ വരവേറ്റു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാനസെക്രട്ടറിയേറ്റംഗം രവീന്ദ്രൻ കൊയ്യോടൻ, കമ്മിറ്റിയംഗം പി സുഖദേവൻ, ജില്ലാ സെക്രട്ടറി കെ.സി.രാജൻ, വൈസ് പ്രസിഡൻ്റ് എൻ.കൃഷ്ണൻ നമ്പൂതിരി ,ജോ. സെക്രട്ടറി എം.പി കുഞ്ഞിമൊയ്തീൻ, ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, വൈസ് പ്രസിഡൻ്റ് സി.ശ്രീധരൻ,വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി, പി.കൃഷ്ണൻ, ഇ.വിജയൻ, ടി.വി ശ്രീധരൻ, യു.നാരായണൻ,പി.ജെ മാത്യു, പി.എം മാത്യു, എ.കെ ഗംഗാധരൻ, കെ.മധു, പി.ഗോവിന്ദൻ ,പി .എ കുര്യാക്കോസ് പ്രസംഗിച്ചു