തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ക്കായി കെ എസ് എസ് പി എ കടുത്ത പ്രക്ഷോഭത്തിലേക്ക്

Kannur

കണ്ണൂര്‍: 12ാം ശമ്പള കമ്മീഷനെ നിയമിക്കേണ്ട സമയം അതിക്രമിച്ചിട്ടും തടഞ്ഞുവെച്ച 11ാം ശമ്പള പരിഷ്‌ക്കരണത്തില്‍ ഉത്തരവായ രണ്ടു ഗഡു പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ശേഷം കിട്ടേണ്ട 18 ശതമാനം ഡി എ കുടിശികയും നേടിയെടുക്കാന്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം കടുപ്പിക്കാന്‍ ഡി.സി.സി.ഓഫീസില്‍ ചേര്‍ന്ന കെ.എസ്.എസ്.പി.എ (കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

സാമ്പത്തിക മാനേജ്‌മെന്റ് മികച്ചതാണെന്ന് കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ തന്നെ പ്രതിസന്ധി പ്രചരിപ്പിച്ച് മുഖ്യമന്ത്രിയുള്‍പ്പടെയുള്ള മന്ത്രിമാരുടെ ആര്‍ഭാടങ്ങള്‍ക്കായി സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശിക ആനുകൂല്യങ്ങള്‍ പോലും മരവിപ്പിക്കുകയാണെന്നുംയോഗം ആരോപിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.വേലായുധന്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ. മോഹനനന്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്പ്രസിഡണ്ട് ടി.കരുണാകരന്‍,സംസ്ഥാന സെക്രട്ടറിമാരായ ടി. വി. ഗംഗാധരന്‍, പി.സി. വര്‍ഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. രാമകൃഷ്ണന്‍, രവീന്ദ്രന്‍ കൊയ്യോടന്‍, എ. കെ. സുധാകരന്‍, ജില്ലാ സെക്രട്ടറി കെ. സി. രാജന്‍, ട്രഷറര്‍ എം. പി. കൃ ഷ്ണദാസ്, എം. പി കുഞ്ഞിമൊയ്തീന്‍, കെ. പി. കെ. കുട്ടികൃഷ്ണന്‍, സി. ശ്രീധരന്‍, ഗീത കൊമ്മേരി, വി. ലളിത, തങ്കമ്മ വേലായുധന്‍, പി. അബൂബക്കര്‍, എം. ജി. ജോസഫ്, ബാലകൃഷ്ണന്‍ കയനി, കെ. ടി. ഗംഗാധരന്‍, പി. രാഘവന്‍, പി. സുഖദേവന്‍, എന്‍. തമ്പാന്‍, കെ. ബാലന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.