പ്രതിഷേധിക്കാനിനി പൊന്നമ്മയില്ല, പെന്‍ഷനുവേണ്ടി റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച തൊണ്ണൂറുകാരി മരിച്ചു

Kerala

ഇടുക്കി: പെന്‍ഷന്‍ വാങ്ങാന്‍ ഇനി പൊന്നമ്മയില്ല. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഇടുക്കി വണ്ടിപ്പെരിയാറില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച പൊന്നമ്മ(90) മരിച്ചു. പെന്‍ഷന്‍ ലഭിക്കാതായതോടെ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനായിരുന്നു പൊന്നമ്മ റോഡില്‍ കസേരയിട്ടിരുന്ന് വ്യത്യസ്തമായ സമരം ചെയ്തിരുന്നത്.

ഒരു മണിക്കൂറോളം റോഡില്‍ കസേരയിട്ട് പൊന്നമ്മ സമരം ചെയ്തിരുന്നു. മരുന്നും വീട്ടുസാധനങ്ങളും വാങ്ങാന്‍ പണമില്ലാതെ വന്നതോടെയായിരുന്നു സമരം ചെയ്തിരുന്നത്. സംഭവമറിഞ്ഞ് പൊലീസെത്തിയാണ് ഇവരെ അനുനയിപ്പിച്ച് റോഡില്‍ നിന്ന് മാറ്റിയിരുന്നത്.