തൻമിയ ഇഫ്താർ സംഗമം

Alappuzha

ആലപ്പുഴ : കെ എൻ എം സലഫി മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച തൻമിയ ഇഫ്താർ സംഗമം സക്കറിയ ബസാർ ലജനത്തുൽ മുഹമ്മദിയ ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്നു. സലഫി മഹല്ല് പ്രസിഡന്റ്‌ സാഹിബ്‌ ജാൻ അധ്യക്ഷത വഹിച്ച യോഗത്തിന് സെക്രട്ടറി പി. നസീർ സ്വാഗതം ആശംസിച്ചു. കെ എൻ എം മർക്കസു ദ്ദഅവ ജില്ലാ സെക്രട്ടറി എ. പി. നൗഷാദ് യോഗം ഉത്ഘാടനം ചെയ്തു.

ഫലസ്തീനിലെ ജനങ്ങൾ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങൾ ലോകത്തിൽ ആർക്കും ന്യായികരിക്കാൻ കഴിയാത്ത വിധം ഒരു പ്രതീക്ഷയും ഇല്ലാതെ ജനങ്ങൾ ഏതു നിമിഷവും കൊല്ലപ്പെട്ടു പോകുമെന്നുള്ള തരത്തിലാണ് ഇന്ന് ആ രാജ്യം മാറിയിരിക്കുന്നത് എന്ന സത്യം നാം മനസ്സിലാക്കി ഇന്ന് നമുക്ക് ലഭിച്ചിട്ടുള്ള സൗകര്യം എത്രയോ വലുതാണ് എന്നുള്ള ത് എല്ലാവരും വിലയിരുത്തി ഫലസ്തീൻ ജനതയുടെ സഹായത്തിനും, ഐക്യ ദാർട്യതിനും മുന്നോട്ട് വരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജില്ലാ സെക്രട്ടറി പറഞ്ഞു.

കെ ജെ യൂ സംസ്ഥാന ട്രഷറർ സി. എം. മൗലവി ആലുവ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് എം ജി എം ജില്ലാ പ്രസിഡന്റ്‌ ഡോ. ബേനസീർ കോയ തങ്ങൾ മസ്ജിദ് റഹ്‌മ ഖത്തീബ് ഷെഹീർ ഫാറൂഖി എന്നിവർ സംസാരിച്ചു. മുഖ്യ അതിഥിയായി അഡ്വ. എ. എം. ആരിഫ് എം. പി., കെ പി സി സി ജനറൽ സെക്രട്ടറി എ. എ. ഷുക്കൂർ തൻമിയ സംഗമത്തിൽ പങ്കെടുത്തു സംസാരിച്ചു. നജുമുദീൻ ഖുർആനിൽ നിന്നും സലഫി സക്കാത്ത് സെൽ കൺവീനർ എ. എം. നസീർ യോഗത്തിന് നന്ദി രേഖപ്പെടുത്തി.