നവകേരളാ സദസില്‍ നല്‍കിയ പരാതി: കടുത്തുരുത്തി റബര്‍ മാര്‍ക്കറ്റിംങ്ങ് സൊസൈറ്റിയില്‍ ജിയോളജി – വിജിലന്‍സ് സംയുംക്ത പരിശോധന

Eranakulam

കടുത്തുരുത്തി: റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മുന്‍ ഭരണസമതിയുടെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ചും കോടിക്കണക്കിന് രൂപയുടെ കരിങ്കല്‍ ഖനനത്തെ കുറിച്ചും ജിയോളജി- വിജിലന്‍സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. നവകേരള സദസില്‍ സമര സമതി ചെയര്‍മാനും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നിയോജ മണ്ഡലം പ്രസിഡന്റും, എല്‍.ഡി. എഫ് പഞ്ചായത്ത് കണ്‍വീനറുമായ സന്തോഷ് കുഴിവേലിയുടെ നേതൃത്തില്‍ സംഘത്തില്‍ പണം നിക്ഷേപിച്ചവരും റബര്‍ പാല്‍ കൊടുത്തിട്ട് പണം കിട്ടാത്തവരും ജീവനക്കാരും ചേര്‍ന്ന് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം കോട്ടയം എ.ഡി.എമ്മിന്റെ നേത്യത്വത്തില്‍ നടക്കുന്ന അന്വോഷണത്തിന്റെ ഭാഗമാണ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്.