ബോംബ് നിര്‍മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് കണ്ണൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

Kannur

കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ രണ്ട് സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വിനീഷിന്റെ ഇരു കൈപ്പത്തിയും അറ്റുപോയി. കണ്ണൂരില്‍ നിന്നും വിനീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.