യു കെ എഫിൽ ടെക് ബിനാലെ 2.O സംഘടിപ്പിച്ചു

Kollam

കൊല്ലം: പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ സംഘടിപ്പിച്ച ടെക് ബിനാലെ 2.O ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ ഡോ. എം. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് ഡയറക്ടർ അമൃത പ്രശോഭ് അധ്യക്ഷത വഹിച്ചു. എന്‍ജിനീയറിങ് പഠന മേഖലയിൽ ജില്ലയിലെ മികച്ച കോളേജായ യുകെഎഫിൽ ഇത് രണ്ടാം തവണയാണ് ടെക് ബിനാലെ സംഘടിപ്പിക്കുന്നത്. യു കെ എഫ് സെന്റർ ഫോർ ആർട്ട് ആൻഡ് ഡിസൈൻ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ‘പരിണാമം’ എന്ന ആശയത്തെ അടിസ്ഥാനമാക്കി അവതരിപ്പിച്ച വ്യത്യസ്ത നിർമിതികളുടെ പ്രദർശനം അടങ്ങിയ ടെക് ബിനാലെ 2.O കേരളത്തിൽ ആദ്യത്തെ സംരംഭമാണ്.

ആകാശത്തിലെ കാവൽക്കാർ: ആർമി ഫൈറ്റർ എയർക്രാഫ്റ്റ് സമാനതകൾ ഇല്ലാത്ത ശക്തി, പുരാതന ചാതുര്യത്തിന്റെ പ്രതിധ്വനികൾ : മനുഷ്യജീവിതങ്ങളും കണ്ടുപിടുത്തങ്ങളും ചിത്രീകരിക്കുന്ന ഗുഹാ ചിത്രങ്ങൾ, ചന്ദ്രൻ : ഭൂമിയുടെ മിസ്റ്റിക്കൽ ഉപഗ്രഹം എന്ന നിർമിതി, ദി എവല്യൂഷനറി ഒഡീസി : കാലത്തിലൂടെയുള്ള ജീവിതയാത്ര, ടെസ്‌ല സൈബർ ട്രക്ക് സ്റ്റിൽ മോഡൽ : ഭാവിയുടെ സുസ്ഥിരദർശനം, മിലിറ്ററി ഹെലികോപ്റ്റർ എന്ന നിർമ്മിതി, തുടങ്ങി ടെക്നോളജിയുടെ നാനോന്മുഖമായ പരിണാമ മേഖലകൾ മുൻനിർത്തിയുള്ള നിര്‍മിതികളുടെ പ്രദര്‍ശനമടങ്ങിയ ടെക്ബിനാലെ 2.O നൂറിലധികം വിദ്യാര്‍ഥികളുടെ പങ്കാളിത്തത്താലാണ് നിര്‍മിച്ചിട്ടുള്ളത്. യു കെ എഫ് സെന്റർ ഫോർ ആർട്ട് ആൻഡ് ഡിസൈൻ കോഡിനേറ്റർ എസ്. കിരണിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അര്‍പിത് ബി.കൃഷ്ണ, എസ്. അഭയ്ദര്‍ശ്, അഖിൽ, ഹരിലാൽ, ആരോമൽ എന്നിവരുള്‍പ്പെട്ട സംഘമാണ് നിര്‍മിതികള്‍ രൂപകല്‍പ്പന ചെയ്തത്.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ.ഇ. ഗോപാലകൃഷ്ണ ശര്‍മ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. എൻ. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ.ജയരാജു മാധവന്‍, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പോളിടെക്നിക് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജിതിൻ ജേക്കബ്, പിടിഎ പാട്രണ്‍ എ.സുന്ദരേശന്‍, പി ടി എ വൈസ് പ്രസിഡന്റ്‌ എസ്. സുനിൽ കുമാർ, പ്രോഗ്രാം കോഡിനേറ്റർമാരായ പ്രൊഫ. ലക്ഷ്മി പി ഗോവിന്ദ്, എസ്. ശ്രീരാജ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ വി. അമൽ, വൈസ് ചെയര്‍മാന്‍ ബി. ആർ ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു.