കല്പറ്റ: ചെറിയ പെരുന്നാള്‍ ദിനത്തിലെ സംയുക്ത ഈദ്ഗാഹ് കല്പറ്റ എം സി എഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. കല്പറ്റ സെന്‍ട്രല്‍ മസ്ജിദിന് കീഴില്‍ സിന്ദൂര്‍ പാര്‍ക്കിംഗ് ഗൗണ്ടിലും, കെ എന്‍ എമ്മിന് കീഴില്‍ യെസ് ഭാരതിന് മുന്നിലും നടത്താന്‍ തീരുമാനിച്ചിരുന്ന ഈദുഗാഹുകള്‍ ഉണ്ടായിരിക്കില്ലെന്നും പകരം എം സി എഫ് സ്‌കൂള്‍ ഗ്രൗണ്ടിലായിരിക്കും പെരുന്നാള്‍ നമസ്‌കാരം നടക്കുകയെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഈദ്ഗാഹ് ഇത്തവണ രാവിലെ 7.30ന് ആരംഭിക്കും. ഡോ ജമാലുദ്ദീന്‍ ഫാറൂഖി നമസ്‌കാരത്തിന് നേതൃത്വം നല്‍കും. പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്തുന്നവര്‍ കൃത്യസമയത്ത് തന്നെ എം സി എഫ് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.