കോഴിക്കോട് : മലബാറിൽ ഇതാദ്യമായി വിവാഹ ചടങ്ങുകൾക്കായി വേണ്ടതെല്ലാം ഒരു കുടക്കീഴിൽ പരിചയപ്പെടുത്തുന്ന ദിഗ്രാൻ്റ് വെഡ്ഡിങ് എക്സ്പോ ഒരുങ്ങുന്നു. കെ ഹിൽസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ എ ബി കോർപ്സ് നടത്തുന്ന വെഡ്ഡിങ് എക്സ്പോ ഈ മാസം 15, 16 ദിവസങ്ങളിൽ ഫറോക്ക് കെ ഹിൽസിൽ നടക്കും.
വൈകീട്ട് 4 മുതൽ 10 വരെയാണ് എക്സ്പോ .
ഈവൻ്റ് പ്ലാനേർസ് , കേറ്ററേർസ് , ജ്വല്ലറികൾ , ടെക്സ്റ്റൈൽസ് , ബ്രൈഡൽ മേക്ക് ഓവർ ,ബോട്ടിക്ക് , കോസ്റ്റ്യൂം, ഓർണമെൻ്റ് റെൻ്റൽസ് എന്നിവയുടെ വൈവിധ്യമാർന്ന സ്റ്റാളുകൾ ഒരുക്കും. ഗിന്നസ് ബുക്കിൽ ഇടം നേടാൻ ഒരുങ്ങുന്ന ലത്തീഫ് നടക്കാവിൻ്റെ
1933 മുതൽ 2024 വരെയുളള കല്യാണ ക്ഷണക്കത്തുകളുടെ ശേഖരങ്ങളുടെ പ്രദർശനവും ഉണ്ടാകും .
15 ന് വൈകീട്ട് 4 ന് ഉദ്ഘാടനം. ചടങ്ങിൽ കെ ഹിൽസ് ഫൗണ്ടേഷൻ നിർദ്ദന കൂടുംബങ്ങൾക്ക് കൈമാറുന്ന 50 വീടുകളുടെ പ്രഖ്യാപനം നടത്തും.
രാത്രി 7 ന് കണ്ണൂർ ഷെരീഫ് -അഷിമ മനോജ് ടീമിൻ്റെ മെലഡി നൈറ്റ് .
16 ന് വൈകീട്ട് 6.30 ന് ഫാഷൻ ഷോയും നടക്കും.പ്രവേശനം സൗജന്യ പാസ്സ്മൂലംനിയന്ത്രിക്കും
ഈസ്റ്റർ – റംസാൻ – വിഷു ആഘോഷങ്ങൾക്ക് പിന്നാലെ മധ്യവേനൽ അവധിക്കാലം നല്ല ഓർമ്മകൾ സമ്മാനിക്കാനും വിവാഹ സിസണിൽ തന്നെ വെഡിങ്ങ് ട്രെൻ്റുകൾ പങ്കുവെക്കാനുമാണ് ഇത്തരമൊരു എക്സ്പോ നടത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന്
ജനറൽ കൺവീനർ കെ റഷീദ് ബാബു പറഞ്ഞു.
വരും വർഷങ്ങളിൽ നിർദ്ദന കൂടുംബങ്ങൾക്ക് സമൂഹ വിവാഹ നടത്താനുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു.
പത്ര സമ്മേളനത്തിൽ കെ ഹിൽസ് ഫൗണ്ടേഷൻ ചെയർ പേഴ്സൺ ഷജിദ റഷീദ്, ജനറൽ കൺവീനർ കെ റഷീദ് ബാബു , എ ബി കോർപ്പ് സെക്രട്ടറി മുഹമ്മദ് സെബിൽ
എന്നിവർ പങ്കെടുത്തു.