ഇഫ്ത്വാർ സംഗമം നടത്തി

Wayanad

മുട്ടിൽ : റയ്യാനിലൂടെ റമളാനിലേക്ക് എന്ന റമളാൻ കാമ്പയിൻ്റെ ഭാഗമായി മുട്ടിൽ പഞ്ചായത്ത് എം.എസ്.എം ഐ.എസ്.എം സമിതികൾ സംയുക്തമായി ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് സഹൽ മുട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജുബൈർ ടി.കെ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ മദനി ഇഫ്ത്വാർ സന്ദേശം നൽകി. അസൈനാർ മാസ്റ്റർ,ഹാസിൽ മുട്ടിൽ,ജസീൽ കുട്ടമംഗലം, ഇർഷാദ് മുട്ടിൽ എന്നിവർ സംസാരിച്ചു. റഷീദ്.കെ, അബ്ഷർ.എം, ജരീർ ടി.കെ,ഷാനിദ് .എ, ജിഫിൻ എം.കെ, നസീൽ ഹൈദർ എന്നിവർ നേതൃത്വം നൽകി.