നിലാവിന്‍റെ പൊലിമയുമായി “സ്വരം”

Cinema

ആത്മാവിൽ അമൃതം പകരുന്ന ഭാവുകത്വമാണ് സ്വരം എന്ന ചിത്രത്തിന്റെ സവിശേഷത. സ്നേഹത്തിന്റെ, സാന്ത്വനത്തിന്റ സ്നി ഗ്ദ്ധത ഹർഷത്തോടെ നാം അനുഭവിച്ചറിയുന്നു. മനസ്സിൽ പീലിക്കണ്ണകൾ ഉറഞ്ഞാടുന്നു. ഇന്ദ്രിയ ശുദ്ധി നേടി നിത്യതയെ തേടുന്ന ആത്മാന്വേഷകന്റെ ധന്യത പൂനിലാവിന്റെ പൊലിമയായി മനസ്സിൽ നിറയുന്നു..

ഉണ്ണി എന്ന ഗവേഷക വിദ്യാർത്ഥിയുടെ മനസ്സിന്റെ സ്പന്ദങ്ങളാണ് “സ്വര”ത്തിലുളളത്. ഉണ്ണിയുടെ ഉള്ളറകളിൽ ചേക്കേറിയ രണ്ട് സുന്ദരികളാണ് ഗവേഷക വിദ്യാർത്ഥിയായ ലേഖയും ബാല്യകാലസഖിയായ ലക്ഷ്മിക്കുട്ടിയും. വർഷങ്ങളായി തുടരുന്ന ലക്ഷ്മിയുമായുള്ള ആത്മബന്ധം ഉണ്ണിക്ക് ഉപേക്ഷിക്കേണ്ടി വരുന്നത് നിയോഗം എന്നേ പറയാവൂ. ലേഖയുടെ വ്യക്തിത്വത്തിന്റ വൈശിഷ്യമാണ് ഉണ്ണിയെ ആകർഷിക്കുന്നത്.
വികല്പങ്ങളിൽ പെട്ടുഴലുന്ന ഉണ്ണിയ്ക്ക് പലപ്പോഴും ധൈര്യം പകരുന്നത് മന: ശാസ്ത്രജ്ഞ കൂടിയായ ലേഖയാണ്. ലക്ഷ്മിക്കുട്ടിയുടെ മനസ്സിന്റെ ശുദ്ധിയും ഭാവദീപ്തിയും ഒരു നിറ ദീപത്തിന്റെ ഓർമ്മയായി ഉണ്ണി മനസ്സിൽ സൂഷിക്കുന്നു .

ലേഖയുടെ ആത്മീയ ഗുരുവായ ജ്ഞാന ചൈതന്യയാണ് നിസ്സംഗതയിലേക്ക് ഊർന്നിറങ്ങുന്ന ഉണ്ണിയെ കൈ പിടിച്ചുയർത്തുന്നത്. മനസ്സിനെ മഥിക്കുന്ന സമസ്യകൾക്ക് ഗുരുവിൽനിന്ന് ഉത്തരം കിട്ടുന്നതോടെ ഉണ്ണി ജീവിതത്തിന്റെ ക്രിയാത്മകതയിലേക്ക് തിരിച്ചു വരുന്നു. മറവിരോഗം ബാധിച്ച അമ്മയേയും മന്ദബുദ്ധിയായ അനുജനേയും സംരക്ഷിക്കുന്നതിനായി അപ്പുവേട്ടനുമായുള്ള സ്നേഹബന്ധം ത്യജിക്കുന്ന സുമംഗല നാടൻ വിശുദ്ധിയുടെ മറ്റൊരു നിദർശനമാണ്. ചെറുപ്പത്തിലേ വിധവയായ , ശിഷ് ട ജീവിതം മകൾക്കായി ഉഴിഞ്ഞു വെച്ച , ഉണ്ണിയുടെ ഓപ്പോൾ നമ്മുടെ സഹതാപം പിടിച്ചു പറ്റുന്നു…

ഓതിയ്ക്കനും കാവടിക്കാരൻ കുഞ്ഞിക്കൃഷ്ണനും ഫക്കീർ ബാബയും വികാരിയച്ചനും
വലിയച്ഛനുമെല്ലാം “സ്വര”ത്തിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളാണ്.
മനുഷ്യബന്ധങ്ങളുട വേരുകൾ അന്വേഷിക്കുന്ന ഈ ചിത്രം ജന്മരഹസ്യത്തെ കുറിച്ചും മനുഷ്യന്റെ അസ്തിത്വത്തെ കുറിച്ചും ആഴത്തിൽ ചിന്തിക്കുന്നു.

“സ്വര”ത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്
എ.പി. നളിനനാണ്. നിഖിൽ മാധവാണ് സംവിധായകൻ. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ് “സ്വരം” എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ: മോഹിത് ചെമ്പോട്ടിൽ എഡിറ്റർ റെജിനാസ്
തിരുവമ്പാടി.

ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, കോബ്ര രാജേഷ്,
ഡോ. സനൽ കൃഷ്ണൻ ഇ.ആർ. ഉണ്ണി . മാസ്റ്റർ അർജുൻ സായ്‌, കവിത ബൈജു , മാളവിക നന്ദൻ ,മായ ഉണ്ണിത്താൻ, വത്സല നിലമ്പൂർ .അമേയ, നന്ദന, അഖില ശ്യാം, സാന്വവിക തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. എ.പി. നളിനൻ, ടി.രേഖ, പ്രമോദ് വെള്ളച്ചാൽ
എന്നിവരുടെ ഗാനങ്ങൾക്ക് . എൻ.ശശികാന്തും ഹരികുമാർ ഹരേറാമും ഈണം പകർന്നിരിക്കുന്നു. മഞ്ജരി ,ഗോപിക മേനോൻ, ഷാര ഗിരീഷ്, സുഗന്ധി അനുരാജ്,
ശ്രീയുക്ത രാജ്, ഹരികുമാർ ഹരേറാം, എം.ബി.മോഹൻദാസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

നിനവിന്റെ പൂക്കൾ വിടർത്തി, നിലാവൊളി പടർത്തി ആസ്വാദകർക് നവ്യാനുഭവമായി മാറുകയാണ് “സ്വരം”.

ആത്മീയതയുടെ അനുഭൂതികൾ പങ്കുവെക്കുന്നതോടൊ പ്പം മനുഷ്യ മനസ്സിന്റെയുള്ളരകളിലേക്കും സ്വരം എന്ന ചിത്രം വെളിച്ചം വീശുന്നു. എ. പി. നളിനനാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിഖിൽ മാധവണ് സംവിധായകൻ. രാജകീയം സിനിമാസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടി യിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്യാമറ :മോഹിത് ചെമ്പൊട്ടിയിൽ. എഡിറ്റർ :റെജിനാസ് തിരുവമ്പാടി ജോയ് മാത്യുവിന് പുറമെ കോഴിക്കോട് നാരായണൻ നായർ കോബ്ര രാജേഷ് ഡോ. സനൽ കൃഷ്ണൻ, ഇ. ആർ. ഉണ്ണി , മാസ്റ്റർ അർജുൻ സായ്,കവിത ബൈജു, മാളവിക നന്ദൻ, മായ ഉണ്ണിത്താൻ, വത്സല നിലമ്പൂർ, നന്ദന, സാന്വവിക, അർജുൻ സായ് എന്നിവരാണ് മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രം തിയ്യേറ്ററുകളിൽ പ്രദർശനം തുടരുന്നു.