സിനിമ വര്‍ത്തമാനം / പ്രതീഷ് ശേഖര്‍
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ ഓണം റിലീസ് ചിത്രം കിംഗ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനം റിലീസായി. ഷാന്‍ റഹ്മാനാണ് ഈ പ്രണയ ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഉലകിന്‍ എന്നാരംഭിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നതും കമ്പോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്മണ്യന്‍ ആണ്. മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. നാലു ഭാഷകളില്‍ ആണ് സെക്കന്റ് സിംഗിള്‍ റിലീസ് ആയിരിക്കുന്നത്.
തമിഴില്‍ എന്‍ ഉയിരേ, തെലുഗില്‍ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നീ വരികളിലാണ് ഗാനം ആരംഭിക്കുന്നത്. കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലെത്താന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കേ ഇത് വരെ ഒരു മലയാള സിനിമക്കും ലഭിക്കാത്ത വരവേല്‍പ്പാണ് ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്പനയില്‍ ലഭിക്കുന്ന സ്വീകാര്യത. കേരളത്തില്‍ മാത്രം 1044 ഷോകളില്‍ നിന്ന് അഡ്വാന്‍സ് ബുക്കിങ് ഇനത്തില്‍ ഒരു കോടിയില്‍ കൂടുതല്‍ ടിക്കറ്റ് വില്പന അഞ്ചു ദിവസം മുന്നേ നടന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത് മുതല്‍ കിംഗ് ഓഫ് കൊത്ത ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയിരുന്നു. അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ കട്ട് ക്ലാസിക് ചിത്രം ഓഗസ്റ്റ് 24 നാണു വേള്‍ഡ് വൈഡ് റിലീസ്.
സീ സ്റ്റുഡിയോസും വേഫറെര്‍ ഫിലിംസും നിര്‍മ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം: രാജശേഖര്‍, സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി എഫ് എക്‌സ്: എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍: ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്.