ഹേറ്റ് സ്‌റ്റോറികളല്ല ‘ലവ് സ്‌റ്റോറി’കളാണ് സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടത്: ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

Kerala

കൊച്ചി: ഹേറ്റ് സ്‌റ്റോറികളല്ല ‘ലവ് സ്‌റ്റോറി’കളാണ് സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതെന്ന് യാക്കോഭായ സഭ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. വിവാദ ചിത്രം ‘ദ കേരള സ്‌റ്റോറി’ പ്രദര്‍ശിപ്പിക്കാനുള്ള ഇടുക്കി, താമരശ്ശേരി അതിരൂപകളുടെ നടപടിയിലാണ് വിമര്‍ശനവുമായി യാക്കോഭായ സഭ നിരണം ഭദ്രസനാധിപന്‍ രംഗത്തെത്തിയത്. സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടത് സ്‌നേഹത്തിന്റെ കഥകളാണെന്നും വിദ്വേഷത്തിന്റെ കഥകളല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ലവ് സ്‌റ്റോറി(സ്‌നേഹത്തിന്റെ കഥകള്‍)കളാണ്. മറിച്ച് ഹേറ്റ് സ്‌റ്റോറി(വിദ്വേഷത്തിന്റെ കഥകള്‍)കളല്ല’, ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്തുണയുമായെത്തിയിരിക്കുന്നത്. വിവേകത്തിന്റെയും ആര്‍ജ്ജവത്തിന്റെയും ശബ്ദത്തിന് കേരളീയ പൊതുസമൂഹത്തിന്റെ നന്ദിയെന്നാണ് വി ടി ബല്‍റാം പോസ്റ്റിന് മറുപടിയായി കുറിച്ചത്.