തണ്ണിമത്തനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ഇതുകഴിക്കാത്തവരും വിരളമായിരിക്കും. മിക്കവര്‍ക്കും പ്രിയപ്പെട്ട ഒന്നുതന്നെയാണ് തണ്ണിമത്തന്‍. തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ഇതിന്റെ കുരു നമ്മള്‍ എല്ലാവരും കളയാറാണല്ലോ പതിവ്. എന്നാല്‍ കുരുവിടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അറിഞ്ഞാല്‍ ആരും ഇനിമുതല്‍ തണ്ണിമത്തന്‍ കുരു കളയില്ലെന്നുറപ്പാണ്. രോഗപ്രതിരോധ ശേഷി കൂട്ടുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രക്കാനും ഇവയ്ക്ക് സാധിക്കും.

സിങ്ക്, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയ മൈക്രോന്യൂട്രിയന്റുകള്‍ കൊണ്ട് സമ്പന്നമാണ് തണ്ണിമത്തന്റെ കുരു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരംക്ഷിക്കാനും പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയവ സഹായിക്കും. ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കുരു ദഹനവും സുഗമമാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും ഡയറ്റില്‍ തണ്ണിമത്തന്‍ കുരു ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.
വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും തണ്ണിമത്തന്‍ കുരു നല്ലതാണ്. തണ്ണിമത്തന്റെ കുരു വറുത്ത് കഴിക്കുന്നതാണ് നല്ലത്.
ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകള്‍, മഗ്‌നീഷ്യം, സിങ്ക്, ചെമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും തണ്ണിമത്തന്‍ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ഹൃദ്രോഗത്തിന്റെയും പ്രമേഹത്തിന്റെയും സാധ്യത കുറയ്ക്കുന്നു.
തണ്ണിമത്തനില്‍ കാണപ്പെടുന്ന നിരവധി ധാതുക്കളില്‍ ഒന്നാണ് മഗ്‌നീഷ്യം. ഒരു പിടി തണ്ണിമത്തന്റെ കുരുവില്‍ ഏകദേശം 21 മില്ലിഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ക്യത്യമാക്കാനും നാഡി, പേശി, ഹൃദയം എന്നിവയുടെ ആരോഗ്യകരമായ പ്രവര്‍ത്തനം നിലനിര്‍ത്താനും ഇത് ആവശ്യമാണ്.
ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി 9 എന്നീ പേരുകളിലും അറിയപ്പെടുന്ന ഫോളേറ്റ് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമാണ്. ഫോളേറ്റിന്റെ കുറവ് പ്രസവ സമയത്ത് കുഞ്ഞിന്റെ ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ സാധാരണക്കാരേക്കാള്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ഇത് ആവശ്യമാണ്.

മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഏറ്റവും നല്ല ഉറവിടമാണ് തണ്ണിമത്തന്‍ കുരുക്കള്‍. ഈ കൊഴുപ്പുകള്‍ പക്ഷാഘാതം, ഹൃദയാഘാതം എന്നിവ കുറയ്ക്കുന്നതിനും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
തണ്ണിമത്തന്‍ കുരു ഉണക്കി പൊടിച്ചത് ഫ്രൂട്ട് സാലഡ്, സാലഡ്, വിവിധ സൂപ്പുകള്‍ എന്നിവയ്‌ക്കൊപ്പം കഴിക്കാവുന്നതാണ്. ഉണക്കിയെടുത്ത തണ്ണിമത്തന്‍ കുരു നല്ല മയത്തില്‍ പൊടിച്ചു സൂക്ഷിച്ചാല്‍ ചായ, സ്മൂത്തീസ്, ഷേക്ക് തുടങ്ങിയവയ്‌ക്കൊപ്പം ചേര്‍ക്കാം.