‘നായ്ക്കുട്ടികള്‍ സംസാരിക്കുന്ന ഒരു അത്ഭുത പ്രണയ കാവ്യം’ ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ‘വാലാട്ടി’ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

Cinema

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കൊച്ചി: മങ്കി പെന്‍, അങ്കമാലി ഡയറീസ്, ആട് സീരീസ്, അടി കപ്യാരെ കൂട്ടമണി, ജൂണ്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ കൂടാതെ മലയാളത്തിലെ പ്രഥമ ഓ ടി ടി ചിത്രമായ സൂഫിയും സുജാതയും, 2021 ലെ ഏറ്റവും ജനപ്രിയ ചിത്രമായ ഹോമും പ്രേക്ഷകരിലേക്ക് എത്തിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ മറ്റൊരു വ്യത്യസ്ത ചിത്രം കൂടി റിലീസിനായ് ഒരുങ്ങുകയാണ്.

മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായി തീയേറ്ററില്‍ റിലീസ് ചെയ്യുന്ന സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത മലയാളത്തില്‍ നിന്നുള്ള ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രമാണ് വാലാട്ടി.
ഫ്രൈഡേ ഫിലിം ഹൌസ് പരിചയപ്പെടുത്തുന്ന പതിനാലാമത്തെ പുതുമുഖ സംവിധായകനായ ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായ് പതിനൊന്ന് നായ്ക്കുട്ടികളും ഒരു പൂവന്‍കോഴിയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ മറ്റനവധി ഇനത്തില്‍പ്പെടുന്ന നായ്ക്കളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന നായ്ക്കുട്ടികള്‍ക്കും കോഴിക്കും മലയാളത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത് പ്രമുഖ താരങ്ങളാണ്, അവര്‍ ആരൊക്കെയെന്നത് ഒരു സര്‍െ്രെപസ് ആയി വെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. വരുണ്‍ സുനില്‍ സംഗീതം നല്‍കിയിരിയ്ക്കുന്ന ആറ് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. നായ്ക്കുട്ടികളെ വളര്‍ത്താനും ചിത്രത്തിനായുള്ള ട്രെയിനിങ് നല്‍കാനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് വര്‍ഷത്തില്‍ അധികം സമയം ആണ് എടുത്തിരിക്കുന്നത്. െ്രെഫഡേ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ പരീക്ഷണ ചിത്രമാണിതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് വിജയ് ബാബു പറയുന്നു. തന്റെ സ്വപ്!ന ചിത്രമാണിതെന്ന് സംവിധായകന്‍ ദേവനും പ്രതികരിച്ചു.

വിഷ്ണു പണിക്കരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിയ്ക്കുന്നത്, ചിത്രസംയോജനം അയൂബ് ഖാന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു, നിര്‍മാണ നിര്‍വഹണം ഷിബു ജി സുശീലന്‍ ,സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, അറ്റ്‌മോസ് മിക്‌സിങ് ജസ്റ്റിന്‍ ജോസ് , കലാ സംവിധാനം അരുണ്‍ വെഞ്ഞാറന്മൂട് , ചമയം റോണക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം ജിതിന്‍ ജോസ്, പി ആര്‍ & മാര്‍ക്കറ്റിംഗ് വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഫ്രൈഡേ ഫിലിം ഹൌസ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന പതിനെട്ടാമത്തെ ചിത്രമായ വാലാട്ടി വേനല്‍ അവധിക്ക് തീയറ്ററില്‍ എത്തിക്കുമെന്നാണ് ഫ്രൈഡേ ഫിലിം ഹൌസ് അറിയിച്ചിരിക്കുന്നത്ത്.

Leave a Reply

Your email address will not be published. Required fields are marked *