തളിപ്പറമ്പ: മതസൗഹാർദ്ദവും സമാധാനവും നിലനിർത്താൻ മതേതര ഇന്ത്യയ്ക്കായി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അഹമ്മദ് നിസാർ ഒളവണ്ണ. മസ്ജിദു ത്തൗഹീദിന് സമീപം ടൗൺ ഈദ്ഗാഹിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന്നു ശേഷം നടന്ന ഖുത്തുബയിൽ ഈദ് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
മുസ്ലിംകൾ തീവ്രവാദികളാണെന്ന് തെറ്റിദ്ധാര പരത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമാണെന്നും വർഗ്ഗീയതയെയും തീവ്രവാദത്തെയും തള്ളിപ്പറഞ്ഞ പ്രവാചകൻ്റെ അനുയായികൾക്ക് തീവ്രവാദികളാകാൻ കഴിയില്ലെന്നും വർഗ്ഗീയതയും തീവ്രവാദവും ഇസ്ലാമിന് അന്യമാണെന്നും അഹമ്മദ് നിസാർ ഒളവണ്ണ പറഞ്ഞു. സത്രീകളും കുട്ടികളുമടക്കം ധാരാളം പേർ പങ്കെടുത്തു.