ഹജ്ജ് ജീവിത പരിവർത്തനം സാധ്യമാക്കും: കലിക്കറ്റ് ഹജ്ജ് ക്യാംപ്

Kozhikode

കോഴിക്കോട് : ഹജ്ജിൻ്റെ ആത്മാവ് ഉൾക്കൊണ്ട് ജീവിതത്തെ സമൂലം മാറ്റി പണിത് ധാർമ്മിക ജീവിതം നയിക്കാൻ വിശ്വാസികൾക്ക് സാധിക്കണമെന്ന് കാലിക്കറ്റ് ഹജ്ജ് സർവീസ് ഫോറം കോഴിക്കോട്ട് സംഘടിപ്പിച്ച ഹജ്ജ് പരിശീലന ക്യാമ്പ് അഭിപ്രായപ്പെട്ടു.

മനസ്സിൻ്റെ സംസ്ക്കരണമാണ് ആരാധനകളുടെ ലക്ഷ്യമെന്നും ഹജ്ജ് സൂക്ഷ്മതയുടെ ഭാവങ്ങള ഉദ്ദീപിപ്പിക്കുമെന്നും ക്യാംപ് അഭിപ്രായപ്പെട്ടു. കേരള ഹജ്ജ് കമ്മറ്റി അംഗം ഡോ: ഐ.പി. അബ്ദുസ്സലാം ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി. മുഹമ്മദ് ഹനീഫ് അധ്യക്ഷത വഹിച്ചു. ടി.പി. ഹുസൈൻ കോയ പരിശീലന ക്ലാസ നയിച്ചു.

എം.എസ്.എസ് സംസ്ഥാന ജന സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ ,കെ.എൻ.എം മർകസുദ്ദഅവ ജില്ല പ്രസിഡണ്ട് പി.ടി. അബ്ദുൽ മജീദ് സുല്ലമി , ഐ.എസ്. എം സംസ്ഥാന ജന. സെക്രട്ടറി ഡോ: കെ.ടി. അൻവർ സാദത്ത് , എം.ടി. അബ്ദുൽ ഗഫൂർ , അബ്ദുൽ റശീദ് മടവൂർ ,ശുക്കൂർ കോണിക്കൽ , എൻ.ടി. അബ്ദുൽ റഹിമാൻ , കുഞ്ഞിക്കോയ ഒളവണ്ണ , സത്താർ ഓമശ്ശേരി , ഫാറൂഖ് പുതിയങ്ങാടി പ്രസംഗിച്ചു.