കോഴിക്കോട്: വഴിയാത്രക്കാരായ നോമ്പുകാര്‍ക്ക് വേണ്ടി ഐ.എസ്.എം സംസ്ഥാന സമിതിയുടെ സാമൂഹ്യക്ഷേമ വകുപ്പായ ‘ഈലാഫ്’ന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ ടെന്റുകളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ജുനൈദ് സലഫി നിര്‍വഹിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ റമദാന്‍ മാസം മുഴുവന്‍ യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം ഈലാഫ് ടെന്‍ഡുകളില്‍ ലഭ്യമായിരിക്കും. കൂടാതെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റല്‍ പരിസരം രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു. ഈലാഫ് ജില്ലാ കണ്‍വിനര്‍ ഷജീര്‍ ഖാന്‍, ജില്ലാ വൈ: പ്രസിഡന്റ് മുജീബ് പൊറ്റമ്മല്‍, ഷഫീഖ് കോവൂര്‍ , ഫവാസ് കുണ്ടുങ്ങല്‍, സലിം വട്ടക്കിണര്‍ എന്നിവര്‍ സംബന്ധിച്ചു.