സമ്മതിദാനാവകാശം ജാഗ്രതയോടെ വിനിയോഗിക്കണം: ഐ.എസ്.എം

Kozhikode

കോഴിക്കോട്: ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം ഏറെ ഗൗരവത്തോടെയും ജാഗ്രതയോടെയും വിനിയോഗിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ഏക സിവിൽകോഡ്, പൗരത്വ നിയമബിൽ അടക്കം ഫാഷിസത്തിൻ്റെ പ്രകടനപത്രിക വീണ്ടും കടുപ്പിക്കപ്പെടുമ്പോൾ മതേതര ജനാധിപത്യ രാജ്യത്തിന് വേണ്ടിയുള്ള ഓരോ ചൂണ്ടുവിരലനക്കവും വളരെയേറെ പ്രാധാന്യമർഹിക്കുന്നുവെന്ന് യോഗം വിലയിരുത്തി.

വെളിച്ചം ഖുർആൻ പഠന പദ്ധതിയുടെ വാർഷിക സംഗമം, ക്യൂ. എച്.എൽ എസ് പരീക്ഷ, പ്രൊഫക്സൽ മീറ്റ് – 2024, നാഷണൽ യൂത്ത് സമ്മിറ്റ്, സംസ്ഥാന നേതൃസംഗമം എന്നിവക്ക് സെക്രട്ടറിയേറ്റ് യോഗം അന്തിമരൂപം നൽകി. പ്രസിഡണ്ട് ശരീഫ് മേലേതിൽ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ബരീർ അസ് ലം ആമുഖഭാഷണം നടത്തി. ട്രഷറർ കെ.എം എ അസീസ്, വൈസ് പ്രസിഡണ്ടുമാരായ സുബൈർ പീടിയേക്കൽ, ഡോ : ജംഷീർ ഫാറൂഖി,നാസർ മുണ്ടക്കയം,റഹ് മത്തുല്ല സ്വലാഹി പുത്തൂർ ,ശാഹിദ് മുസ് ലിം ഫാറൂഖി സെക്രട്ടറിമാരായ ആദിൽ അത്വീഫ് സ്വലാഹി,ജലീൽ മാമാങ്കര, സിറാജ് ചേലേമ്പ്ര, സൈദ് മുഹമ്മദ് കുരുവട്ടൂർ, യാസർ അറഫാത്ത് , നൗഷാദ് കരുവണ്ണൂർ, ജാസിർ രണ്ടത്താണി, ശംസീർ കൈതേരി സംസാരിച്ചു.