സഹോദരിമാരായ യുവതികള്‍ പുഴയില്‍ മുങ്ങിമരിച്ചു

Malappuram

മലപ്പുറം: സഹോദരിമാരായ യുവതികള്‍ പുഴയില്‍ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി അലവിയുടെ മക്കളായ അജ്മല തസ്‌നി (21), മുബഷിറ (26) എന്നിവരാണ് ഇന്ന് വൈകിട്ട് വേങ്ങര കോട്ടുമല കടലുണ്ടി പുഴയില്‍ മരിച്ചത്.

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഒഴുക്കില്‍ പെട്ട ഇവരെ രക്ഷപ്പെടുത്തി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.