വാർമുകിൽ ഈദ് – വിഷു സോഷ്യൽ ആഘോഷിച്ചു

Kozhikode

കോഴിക്കോട്: സംഗീത സൗഹൃദ്ദ ജീവകാരുണ്യ കൂട്ടായ്മയായ വാർമുകിൽ ഈദ് – വിഷു സോഷ്യൽ വിപുലമായി കോഴിക്കോട്ടെ സാസ് ഔർ ആവാസ് ഹാളിൽ വെച്ച് കൊണ്ടാടി. വർത്തമാന കാലത്തെ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമിൽ നമ്മൾ കാണുന്ന വെറുപ്പിൻ്റെ കാലുഷ്യത്തിൽ നിന്നും വിഭിന്നമായി നിത്യ ജീവിതത്തിലെ ഹൃദയം തുറന്ന സഹവർത്തിത്വത്തിൽ വിശ്വസിക്കുന്ന നൂറോളം വിവിധ മതസ്ഥർ ഒത്തുകൂടി സ്നേഹം പങ്കിട്ടു.

മുഖ്യാതിഥിയായ സീനിയർ ജേർണലിസ്റ്റ് എ. സജീവൻ ഈദ് – വിഷു സന്ദേശം കൈമാറി. വാർമുകിൽ ചെയർമാൻ എ.വി. റഷീദ് അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ശരത്ത് കുമാർ സംസാരിച്ചു. വി.എം. ശശികമാർ സ്വാഗതവും എം. വിനോദ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കീബോർഡ് റഫീക്ക് നേതൃത്വം നൽകിയ ഓർക്കസ്ട്രയിൽ അഡ്വ. ഷുഐബ്, സെലീന എന്നിവർ ഖവാലി രാത്ത് സംഗീത പ്രോഗ്രാം നടത്തി. വാർമുകിലിൻ്റെ ഗായകസംഘവും ഗാനങ്ങൾ ആലപിച്ചു.