മലയാള ചലച്ചിത്രവേദി പുരസ്‌ക്കാരം: പ്രസ്സ് ക്ലബ്ബ്, അശ്വിനി ഫിലിം സൊസെറ്റികള്‍ക്ക്

Kozhikode

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ പുരസ്‌ക്കാരം കാലിക്കറ്റ് പ്രസ്സ് ക്ലബ് ഫിലിം സൊസൈറ്റിക്കും അശ്വിനി ഫിലിം സൊസൈറ്റിക്കും. ഇന്ത്യന്‍ സിനിമയുടെ നൂറ്റിപ്പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ തുടക്കമായി സൗഹൃദ വേദി നടത്തുന്ന പരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് രാവിലെ 10 മണിക്ക് അളകാപുരി ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യും.

അശ്വിനി ഫിലിം സൊസെറ്റി പ്രസിഡന്റ്, പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി എന്നിവര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും. ഇതോടൊപ്പം പ്രൊവിഡന്‍സ് വിമന്‍സ് കോളേജ്, ഫാറൂഖ് കോളേജ് എന്നിവിടങ്ങളിലെ ഫിലിം ക്ലബ്ബുകളെയും അവരുടെ പ്രവര്‍ത്തനമികവ് മുന്‍ നിര്‍ത്തി അവാര്‍ഡ് നല്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതോടൊപ്പം ചലച്ചിത്ര മേഖലയിലെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പതിനാറ് വ്യക്തിത്വങ്ങളെയും ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *