ജോലിക്കിടെ കാറിന്‍റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

Kottayam

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാര്‍ തലയില്‍ വീണുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടെ ജാക്കി തെന്നി കാര്‍ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുഹമ്മദ് ജാബിര്‍, മുഹമ്മദ് റിഫായി.