കടനാട്: കടനാട് പഞ്ചായത്തിലെ പൂക്കുളം നിവാസികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. അപകടാവസ്ഥയിലായിരുന്ന പൂക്കുളം പാലം വീതി കൂട്ടി പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യമാണ് മാണി സി കാപ്പന്‍ എം എല്‍ എ യുടെ കരുതലില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 44 ലക്ഷം രൂപ ചെലവൊഴിച്ചു പുനര്‍നിര്‍മ്മിക്കുന്ന പൂക്കുളം പാലത്തിന്റെ കോണ്‍ക്രീറ്റിംഗ് നടപടികള്‍ പൂര്‍ത്തീകരിച്ചു. കോണ്‍ക്രീറ്റിംഗ് നടപടികള്‍ മാണി സി കാപ്പന്‍ എം എല്‍ എ നേരിട്ടെത്തി വിലയിരുത്തി. പൂക്കുളം മേഖലയിലെ നിരവധി ആളുകള്‍ക്ക് ഈ പാലം ഗുണം ചെയ്യുമെന്ന് മാണി സി കാപ്പന്‍ ചൂണ്ടിക്കാട്ടി.
