ന്യൂദല്‍ഹി: വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ പതിനെട്ടുകാരി കുഴഞ്ഞുവീണ് മരിച്ചു. സഹോദരിയുടെ വിവാഹ ചടങ്ങില്‍ നൃത്തം ചെയ്തുകൊണ്ടിക്കെയാണ് 18 കാരി കുഴഞ്ഞുവീണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സഹോദരിയുടെ ‘ഹല്‍ദി ചടങ്ങില്‍’ നൃത്തം ചെയ്യവെയാണ് റിംഷ എന്ന പെണ്‍കുട്ടി കുഴഞ്ഞുവീണത്.
നൃത്തച്ചുവടുകള്‍ക്കിടെ റിംഷ തന്റെ നെഞ്ചില്‍ കൈവെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ റിംഷയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.