തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കുഴഞ്ഞുവീണ് മരിച്ചത് മൂന്നുപേര്‍. അത്യുഷ്ണമാണ് മരണകാരണമെന്നാണ് സംശയം. കോട്ടയത്തും പാലക്കാടുമാണ് കുഴഞ്ഞുവീണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷെമീര്‍ (35), പാലക്കാട് മണ്ണാര്‍ക്കാട് എതിര്‍പ്പണം ശബരി നിവാസില്‍ പി രമണിയുടെയും അംബുജത്തിന്റെയും മകന്‍ ആര്‍ ശബരീഷ് (27), തെങ്കര പുളിക്കപ്പാടം വീട്ടില്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ സരോജിനി (56) എന്നിവരാണ് മരിച്ചത്.
ഷെമീര്‍ ബുധനാഴ്ച ഉച്ചമുതല്‍ ഇവിടെ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. വൈകിട്ട് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. രാവിലെ കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.