“ഞാൻ നിഴല്‍ മാത്രമായിരുന്നു, സ്ഥാനാർത്ഥി കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു: സമദാനി”

Malappuram

കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു പാഠമാണ്. കണ്ണിമ വെട്ടാതെ വായിക്കേണ്ട പാഠപുസ്തകം…!! പി എം എ സലാം, അവലോകന യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്……

“ഞാൻ നിഴല് മാത്രമായിരുന്നു. സ്ഥാനാർത്ഥി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു. പൊന്നാനിയിലെ ഓരോ ബൂത്തിലും കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ നോട്ടമുണ്ടായിരുന്നു. മലപ്പുറത്ത് ചേർന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സമദാനി സാഹിബ് വികാഭരിതനായി. ഈ തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സാഹിബ് നടത്തിയ ഇടപെടൽ അത്രക്ക് വലുതായിരുന്നു. തിരൂരങ്ങാടിയിലെ ഒരു ബൂത്തിലെ പ്രശ്നം പറഞ്ഞ് കുഞ്ഞാപ്പ എന്നെ വിളിച്ചു. ഞാൻ തിരൂരങ്ങാടിക്കാരനാണ് ,ഞാനറിയാത്ത ബൂത്തിലെ വിഷയം കുഞ്ഞാലിക്കുട്ടി സാഹിബാണ് എന്നെ ബോധ്യപ്പെടുത്തിയത്. അന്വേഷിച്ചപ്പോൾ അത് ശരിയായിരുന്നു. പി.എം എ സലാം സാഹിബിൻ്റെ വാക്കുകളാണിത്.

“ഓരോ സമയത്തുമുള്ള കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ അന്വേഷണം വലിയ ആത്മവിശ്വാസമാണ് നൽകിയത്.ഇ.ടി.മുഹമ്മദ് ബഷീർ സാഹിബ്. നിയോജക മണ്ഡലം കൺവീനർമാരായിരുന്നു ചർച്ചയിൽ പങ്കെടുത്തത്.ഒരാൾ പോലും കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ ഈ തെരഞ്ഞെടുപ്പ് മേനേജ്മെൻറ് എടുത്ത് പറയാതിരുന്നില്ല. എല്ലായ്പ്പോഴും കുഞ്ഞാലിക്കുട്ടി സാഹിബിനെ കാണുമ്പോൾ അടുത്ത് വരണം എന്നാണ് ആഗ്രഹിക്കാറ്. പ്രവർത്തന പോരായ്മകൾ ചോദിച്ച് കുഞ്ഞാപ്പയുടെ വാക്ക് കേൾക്കാൻ പേടിച്ചിട്ട് പലപ്പോഴും മാറിപ്പോയിട്ടുണ്ട് . ഒരു ലീഡർ ഇങ്ങനെ ബൂത്തിലെ കാര്യങ്ങൾ ചോദിച്ച് ഇടപെടുന്നത് ഞങ്ങളെ അതിശയപ്പെടുത്തി. ഒരു മണ്ഡലം കൺവീനറാണ് ഇപ്പറഞ്ഞത്. ഓരോ ഘട്ടത്തിലും കുഞ്ഞാലിക്കുട്ടി സാഹിബ് ഞങ്ങളെ വിളിച്ചു.മലപ്പുറത്തേയും പൊന്നാനിയിലേയും ഓരോ നിയോജക മണ്ഡലം കൺവീനർമാരെ, ….

പോളിംഗിൻ്റെ ദിവസം അതിരാവിലെയാന്ന് എന്നെ വിളിച്ചത്.സലാമേ” ”? എന്തൊക്കെയുണ്ട്. കാര്യങ്ങളൊക്കെ ഉഷാറല്ലേ? പോളിംഗിൻ്റെ ശതമാനം കൂട്ടണം’ അതിനാവശ്യമായത് ചെയ്യണം എന്തെങ്കിലും ആവശ്യമെങ്കിൽ എന്നെ വിളിക്കണം. എന്തൊരു ആത്മവിശ്വാസമാണ് ഈ നേതാവ് തരുന്നത്.

കുഞ്ഞാലിക്കുട്ടി സാഹിബായിരുന്നു മലപ്പുറത്തും പൊന്നാനിയിലും ഈ തെരഞ്ഞെടുപ്പ് നയിച്ചത്. പുറമെ 18 മണ്ഡലത്തിലും കുഞ്ഞാലിക്കുട്ടി സാഹിബുണ്ടായിരുന്നു. ഇടക്ക് തമിഴ്നാട്ടിലും. ഒരു നേരം വിശ്രമിച്ചില്ല. തെരഞ്ഞെടുപ്പ് ചെലവ് വർദ്ധിച്ചതായിരുന്നു’ രണ്ട് മണ്ഡലത്തിലേക്കും ഈ കൈകളിൽ നിന്ന് തന്നെ പണം സമാഹരിച്ചു നൽകി. ബൂത്തിലെ ചെലവുകൾ മെറ്റീരിയലുകൾ എല്ല യഥാസമയം നൽകി. പ്രവർത്തകരെ സംതൃപ തപ്പെടുത്തി.

കാലമെത്രയായി. തെരഞ്ഞെടുപ്പ് വരുമ്പോൾ കുഞ്ഞാപ്പകാണിക്കുന്ന വീര്യം ഓരോ പ്രവർത്തകരും അനുഭവിച്ചറിയുന്നു. ഞാൻ അഭിമാനത്തോടെ പലപ്പോഴും കൗതുകപ്പെട്ടിട്ടുണ്ട്. കേരള രാഷ്ട്രീയ യത്തിൽ ഈ മനുഷ്യനെ പോലെ ഒരാളുണ്ടോ? ഇല്ലന്ന് ഉറപ്പിച്ച് പറയാനാവും. പ്രതിസന്ധികളിൽ ലീഗിനെ കൈ പിടിച്ചുയർത്തുന്ന ലീഡർ. എതിർ പാർട്ടിക്കാരെ പോലും വിമർശിക്കുമ്പോൾ മാന്യത കൈവിടാത്ത നേതാവ്. രാഷ്ടിയത്തിലെ പലരും കുഞ്ഞാപ്പയിൽ നിന്ന് പഠിക്കേണ്ടതുണ്ട്. വാചക കസർത്തില്ല ഒരു പത്രക്കാരെ മുമ്പിലും തിരിച്ചെടുക്കേണ്ട പദപ്രയോഗങ്ങൾ നടത്തില്ല . രാഷടിയത്തിലെ ഉജ്ജല പ്രഭാഷകനല്ല .പക്ഷെ വാക്കുകൾക്ക് കാതോർക്കാൻ ആയിരങ്ങൾ വന്നെത്തും ഇതര സംഘടനകളിലെ പ്രതി സന്ധികളിലെ കുരുക്കഴിക്കാൻ അവർ കുഞ്ഞാലിക്കുട്ടി സാഹിബിനെ തേടും. ഇതൊരു വല്ലാത്ത ജനുസ്സാണ്. ഒരു നൂറ്റാണ്ടിൽ ഒരാൾക്കെങ്കിലും കിട്ടുമോ ഇങ്ങനെ ഒരാളെ …. ‘ഈ അള്ളാഹുവിൻ്റെ അനുഗ്രഹത്തിൽ ഓരോ ലീഗ്കാരനും അഭിമാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടി സാഹിബ് ഒരു പാഠമാണ്. കണ്ണിമ വെട്ടാതെ വായിക്കേണ്ട പാഠപുസ്തകം…!! പി എം എ സലാം പറഞ്ഞു.