സി ഐ ഇ ആർ , എം എസ് എം ജില്ലാസർഗോത്സവ് ഞായറാഴ്ച മങ്കടയിൽ

Malappuram

മഞ്ചേരി: കെ എൻ എം മർകസുദ്ദഅവയുടെ വിദ്യാഭ്യാസ ഗവേഷണ വിഭാഗമായ കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻ്റ് റിസർച്ച് (സി ഐ ഇ ആർ) ഉം വിദ്യാർത്ഥി വിഭാഗമായ മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻ്റും ( എം എസ് എം ) സംഘടിപ്പിക്കുന്ന ജില്ലാ തല സർഗോത്സവ് ഞായറാഴ്ച മങ്കട അൽ അമീൻ പബ്ലിക് സ്കൂളിൽ നടക്കും.

കിഡ്സ് സബ്ജൂനിയർ ജൂനിയർ ടീൻസ് വിഭാഗങ്ങളിലായി 68 ഇനങ്ങളിൽ ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നായി 620 സർഗ പ്രതിഭകൾ മാറ്റുരക്കും. അഞ്ച് വേദികളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മണ്ഡലങ്ങളിൽ നിന്ന് എ ഗ്രേഡോടെ ഒന്നാം സ്ഥാനങ്ങൾ നേടിയവരാണ് ജില്ലാ സർവോത്സവത്തിൽ മത്സരിക്കുന്നത്.ഖുർആനിക വിജ്ഞാനീയം,.മാപ്പിള കലകൾ, രചനാപാടവം, നവമാധ്യമ രംഗം ഫോട്ടോഗ്രാഫി,റീൽ മേക്കിങ്, തുടങ്ങിയ വൈവിധ്യമാർന്ന മേഖലകൾ സർഗോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഒമ്പതിന് പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. സി ഐ ഇ ആർ ജില്ലാ ചെയർമാൻ നൂറുദ്ദീൻ എടവണ്ണ അധ്യക്ഷത വഹിക്കും. കെ.എൻ എം ജില്ലാ സെക്രട്ടറി കെ അബ്ദുൽ അസീസ് മാസ്റ്റർ’ഐ എസ് എം ജില്ലാ പ്രസിഡണ്ട് ഫാസിൽ അലുക്കൽ, എം എസ് എം ജില്ലാ ജില്ലാ പ്രസിഡണ്ട് മുഹ്സിൻ കുനിയിൽ, എംജിഎം ജില്ലാ അസി: സെക്രട്ടറി ഷഹർബാൻ കൂട്ടിൽ, ഐജിഎം ജില്ലാ പ്രസിഡണ്ട് ഡാനിയ മങ്കട, നാസർ പട്ടാക്കൽ സംസാരിക്കും.

വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സംഗമം എംഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഫഹീം പുളിക്കൽ ഉദ്ഘാടനം ചെയ്യും.ഫോക്കസ് ഇന്ത്യ സി ഇ ഒ ഡോ. യു പി യഹ് യാഖാൻ അവാർഡ് വിതരണം നിർവഹിക്കും.പത്ര സമ്മേളനത്തിൽ സി ഐ ഇ ആർ ജില്ലാ കൺവീനർ വി സി സക്കീർ മൗലവി ,കെ എൻ എം ജില്ലാ മീഡിയ കൺവീനർ ശാക്കിർ ബാബു കുനിയിൽ ‘ഐ.എസ്.എം ജില്ലാ ട്രഷറർ ഇല്യാസ് മോങ്ങം ,എം.എസ് എം ജില്ലാ സെക്രട്ടറി ബിലാൽ പുളിക്കൽ അസിസ്റ്റൻറ് സെക്രട്ടറി ശാദിൻ മഞ്ചേരി സംബന്ധിച്ചു.