വീടിന്‍റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി വീണ് എക്‌സൈസ് മുന്‍ പ്രിവന്‍റീവ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Alappuzha

മണ്ണഞ്ചേരി: വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതിവീണ് എക്‌സൈസ് മുന്‍ പ്രിവന്റീവ് ഓഫീസര്‍ സി പി രവീന്ദ്രന്‍ (68) ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിച്ചു. സംസ്‌കാരം വിദേശത്തുള്ള മകളും മകനും എത്തിയ ശേഷം ഞായറാഴ്ച പകല്‍ വീട്ടുവളപ്പില്‍ നടക്കും. ലതാ രവീന്ദ്രനാണ് ഭാര്യ. മക്കള്‍: മീനു രവി (നഴ്സ്, അയര്‍ലന്റ്), മിഥുന്‍ രവി (ദുബായ്). മരുമകന്‍: വിശാല്‍ (അയര്‍ലന്റ്).