ഏഴ് വയസുകാരന്‍ പടുത കുളത്തില്‍ വീണ് മരിച്ചു

Idukki

കട്ടപ്പന: ഏഴ് വയസുകാരന്‍ പടുത കുളത്തില്‍ വീണു മരിച്ചു. ഇടുക്കി ഇരട്ടയാര്‍ ഇടിഞ്ഞമലയില്‍ ഇന്ന് വൈകിട്ടാണ് സംഭവം. താണുവേലില്‍ റോബിന്‍ – അശ്വതി ദമ്പതികളുടെ മകന്‍ ദാവിദ് റയാന്‍ (7) ആണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ പടുതാകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പന പഴയ ബസ് സ്റ്റാന്റിലെ അശ്വതി ഹോട്ടല്‍ ഉടമ പ്രകാശിന്റെ മകളുടെ മകനാണ്.