മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണം: സെമിനാര്‍

Thiruvananthapuram

തിരുവനന്തപുരം: മഞ്ഞപ്പിത്തം പടരാതിരിക്കാന്‍ ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗ പ്പെടുത്തണമെന്ന് ഡോക്ടര്‍ യഹിയ പറക്കപെട്ടി. ഇന്റര്‍ നാഷണല്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് ഹോമിയോപ്പതി 1353 മത് സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന മഞ്ഞപ്പിത്തം പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ഹോമിയോ മരുന്നുകളുടെ സാധ്യത ഉപയോഗപ്പെടുത്തം. ബ്രയോണിയ, ഫ്‌യളാലാന്തസ്, നക്‌സോമിക്ക, ലൈക്കോപോ ഡിയം തുടങ്ങിയ മരുന്നുകള്‍ വളരെ ഫലപ്രദമാണെന്നും സെമിനാറില്‍ ഡോക്ടര്‍ യഹിയ പറക്കപെട്ടി വ്യക്തമാക്കി.

വൈറല്‍ രോഗങ്ങള്‍ക്ക് കാലാകാലമായി ഹോമിയോ മരുന്നുകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടും ഹോമിയോ മരുന്നുകള്‍ പ്രഖ്യാപിക്കുന്ന റാപ്പിഡ് ആക്ഷന്‍ എപ്പിഡമിക് കണ്‍ട്രോള്‍ സെല്‍ (റീച് ) നാളിതുവരെ മരുന്ന് വിതരണം ചെയ്യുന്നതില്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഐ എഫ് പി എച്ച് പ്രസിഡന്റ് ഡോക്ടര്‍ ഇസ്മയില്‍ സേട്ട്, സെക്രട്ടറി കിരണ്‍ ചന്ദ് എന്നിവര്‍ ആരോപിച്ചു.

അടിയന്തരമായി സര്‍ക്കാര്‍ ഹോമിയോ പ്രതിരോധ മരുന്ന് മഞ്ഞപ്പിത്തം ബാധിച്ച പ്രദേശങ്ങളില്‍ നല്‍കുവാന്‍ നടപടിയെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.