ഫോക്കസ് സൗദി റീജിയന് പുതിയ നേതൃത്വം

Uncategorized

ദമ്മാം: ഫോക്കസ് ഇന്റര്‍നാഷണല്‍ സൗദി റീജിയന് 2024-25 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. നസീമുസ്സബാഹ് കെ എ (സി. ഇ. ഒ ) അബ്ദുല്‍ റഊഫ് പൈനാട്ട്(സി. ഒ. ഒ) റിയാസ് ബഷീര്‍ (അഡ്മിന്‍ മാനേജര്‍) അബ്ദുല്‍ ജലീല്‍ പരപ്പനങ്ങാടി (ഫിനാന്‍സ് മാനേജര്‍) ഐ. എം. കെ. അഹ്മദ്
(ഡെപ്യുട്ടി സി. ഇ. ഒ) അബ്ദുല്‍ വഹാബ് (എച്ച്.ആര്‍ മാനേജര്‍) അന്‍ഷാദ് പൂവന്‍കാവില്‍ (ഇവന്റ് മാനേജര്‍) ഷുക്കൂര്‍ മൂസ (മാര്‍ക്കറ്റിംഗ് മാനേജര്‍) സഹദ് റഹ്മാന്‍ കൊട്ടപ്പുറം (വെല്‍ഫെയര്‍ മാനേജര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷബീര്‍ വെള്ളാടത്ത്, ജരീര്‍ വേങ്ങര, മുഹമ്മദ് റാഫി, ജൈസല്‍ അബ്ദുറഹ്മാന്‍, അബ്ദുള്ള തൊടിക എന്നിവരെയും ക്യു. സി മാനേജറായി ഷഫീക്ക് പുളിക്കലിനെയും തിരഞ്ഞെടുത്തു

ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ വിവിധ ഡിവിഷനുകളുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടുകള്‍ അബ്ദുല്‍ റഊഫ് പൈനാട്ട്(റിയാദ് ), ജൈസല്‍ അബ്ദുറഹ്മാന്‍ (ജിദ്ദ ), അന്‍ഷാദ് പൂവന്‍കാവില്‍(ദമാം)ഷുക്കൂര്‍ മൂസ (ജുബൈല്‍) റിനീഷ് അഹ്മദ് (ഖോബാര്‍ )എന്നിവര്‍ അവതരിപ്പിച്ചു. ദേശീയ സമതിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജരീര്‍ വേങ്ങരയും സാമ്പത്തിക റിപ്പോര്‍ട്ട് അബ്ദുല്‍ റഊഫ് പൈനാട്ടും അവതരിപ്പിച്ചു. സലീം കടലുണ്ടി, സമീര്‍ ദമ്മാം എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നസീമുസ്സബാഹ് കെ എ സ്വാഗതവും അബ്ദുല്‍ റഊഫ് പൈനാട്ട് നന്ദിയും പറഞ്ഞു.