മഴ നനയാതിരിക്കാന്‍ കയറി നിന്നത് മരണത്തിലേക്ക്, ഷോക്കേറ്റ് 19 കാരന്‍ മരിച്ചു

Kozhikode

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.