പാറ്റ്ന: കേരളാ ജംഇയത്തുൽ ഉലമ (കെ.ജെ.യു) സ്ഥാപനമായ പുളിക്കൽ മദീനത്തുൽ ഉലൂമിലെ പണ്ഡിതന്മാരടങ്ങുന്ന പ്രതിനിധികൾ ബീഹാറിലെ വിവിധ ഇസ്‌ലാമിക സ്ഥാപനങ്ങൾ സന്ദർശിച്ചു.

മദീനത്തുൽ ഉലൂം അറബിക് വിഭാഗം മേധാവി ഡോ. ബഷീർ മാഞ്ചേരിയുടെ നേതൃത്വത്തിലാണ് സംഘം വെള്ളിയാഴ്ച കോഴിക്കോട് നിന്ന് പുറപ്പെട്ടത്. ബീഹാറിലെ പാററ്ന,ബീർപൂർ, ബസ്മതിയ, സഹ്റാബാദ് പ്രദേശങ്ങൾ സന്ദർശിക്കുന്നതൊടൊപ്പം പാററ്നാ യൂണിവേഴ്സിറ്റി, ഖുദാ ബക്ഷ് ലൈബ്രറി, കുല്ലിയതുൽ ഫാറൂഖ്, ഹഫ്സ വനിതാ കോളജ്, അൽ ഫൈസ് മോഡൽ അക്കാദമി,ജാമിഅതു റിയാദിൽ ഉലൂം തുടങ്ങിയ സ്ഥാപനങ്ങൾ സംഘം സന്ദർശിച്ചു.

വിവിധ സ്ഥാപനങ്ങളിൽ ഡോ.അമാനുല്ല മദനി, കമാലുദ്ദീൻ സനാബിലി, അബ്ദുൽ മജീദ് സലഫി, ഡോ.സർവർ ആലം, ഡോ. സലീം അഖ്തർ, മുഹമ്മദ് ഫിറോസ് ആലം നദ്‌വി എന്നിവർ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിരുന്നു പ്രമുഖ വാഗ്മിയും ഇസ്‌ലാമിക പ്രബോധകനുമായ പ്രൊഫ. മുനീർ മദനി, റിസർച്ച് സ്കോളർ ആസിഫ് കമാൽ, എച്ച്.എ. അഹ്‌മദ് ബഷീർ തോട്ടത്തിൽ എന്നിവരാണ് സംഘത്തിലുള്ളത്. രാജ്യത്തെ വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് ലക്ഷ്യം, നേപ്പാളിലെ സ്ഥാപനങ്ങൾ സന്ദർശിച്ച് ഒരാഴ്ചകാലത്തെ ദൗത്യം പൂർത്തീകരിച്ച് ശനിയാഴ്ച കേരളത്തിലേക്ക് തിരിക്കും.