ഈദ്സോഷ്യലും പെരുന്നാള്‍ നിലാവ് ഗാനസന്ധ്യയും ജൂലൈ ഒന്നിന്

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കൊടുവള്ളി: അരങ്ങ് കലാ സാംസ്‌കാരിക വേദിയും കേരള ബില്‍ഡിംങ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് സോഷ്യല്‍ പ്രോഗ്രാം 2023 ജൂലായ് ഒന്നിന് ശനിയാഴ്ച വൈകുന്നേരം താമരശ്ശേരി വയനാട് റിജന്‍സി ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കലാ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ സംബന്ധിക്കും.

താമരശ്ശേരി താലൂക്ക്തഹസില്‍ദാര്‍ സി സുബൈര്‍ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം ടി അബ്ദുല്‍ മജീദ്, വിദ്യാഭ്യാസ കരിയര്‍ മേഖലയില്‍ മികച്ച നേട്ടം കൈവരിച്ചവര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പ്രഭാഷകന്‍ അന്‍സാര്‍ വാവാട് ഈദ് സന്ദേശം കൈമാറും. മുന്‍ എം എല്‍ എകാരാട്ട് റസാഖ്, താമരശ്ശേരി ഡിവൈ എസ് പിഅഷ്‌റഫ് തെങ്ങിലക്കണ്ടി, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ ടി അബ്ദുറഹ്മാന്‍, താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ സുപ്രണ്ട് ഡോ. കെ അബ്ബാസ്, മൈജി ചെയര്‍മാന്‍ എ കെ ഷാജി, ഗാന രചയിതാവ് ബാപ്പുവാവാട് തുടങ്ങിയവര്‍ സംസാരിക്കും.തുടര്‍ന്ന് അരങ്ങ് അംഗങ്ങളുടെ കുടുംബ സംഗമവും ഗായകന്‍ മണ്ണൂര്‍പ്രകാശിന്റെ നേതൃത്വത്തില്‍ പെരുന്നാള്‍ നിലാവ്ഗാനസന്ധ്യയും നടക്കും.

അരങ്ങിന്റെ നേതൃത്വത്തില്‍ വയനാട് പൊഴുതന ലൗ ഷോര്‍ ഭിന്ന ശേഷി വിദ്യാര്‍ഥികളുെടെ ഒരു വര്‍ഷത്തെ ചിലവ് ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. മണ്ഡലത്തിലെ കലാ സാംസ്‌കാരിക മേഖലക്ക് ഉണര്‍വേകുന്ന ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ അരങ്ങ് ചെയര്‍മാന്‍കെ കെ അലി കിഴക്കോത്ത്, കണ്‍വീനര്‍അഷ്‌റഫ് വാവാട്,ട്രഷറര്‍ ടി പി അബ്ദുല്‍ മജീദ്, സ്വാഗത സംഘം കണ്‍വീനര്‍ റഷീദ് സൈന്‍,കലാം വാടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.