പെരിക്കല്ലൂർ: സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലാതാക്കാൻ പൊതു ജനങ്ങളെയും വിദ്യാർത്ഥികളെയും ബോധവൽക്കരിക്കുന്നതിൻ്റെ ഭാഗമായി പെരിക്കല്ലൂർ ഗവ.ഹൈസ്കൂളിലെ ഗൈഡ്സ് യൂണിറ്റ് പരിക്കല്ലൂർ ടൗണിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടത്തുകയുണ്ടായി.
പി.ടി.എ.പ്രസിഡൻ്റ് ഗിരീഷ് കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി.കലേഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് ജോണി പി കെ, സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡണ്ട് വിനോദ് കെ വൈ, ഗൈഡ്സ് കോ ഓർഡിനേറ്റർ ഷീബ സി, കുമാരൻ സി.സി, രഘു എം.ആർ, മനു ഇ. എം. എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.