കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന ഘടകത്തിന്റെയും ഐ എ പി ക്രിട്ടിക്കൽ കെയർ ചാപ്റ്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽ നടക്കും. ശനിയാഴ്ച ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രത്യേകമായ ക്രിട്ടിക്കൽ കെയർ പ്രായോഗിക ശില്പശാലകൾ നടക്കും.
കണ്ണൂരിലെ വിവിധ ആശുപത്രികളിൽ വെച്ച് നടക്കുന്ന ശിൽപ്പശാലകൾക്ക് ക്രിട്ടിക്കൽ കെയർ വിദഗ്ധർ നേതൃത്വം നൽകും. ശിശുരോഗ വിദഗ്ധരും പി ജി വിദ്യാർഥികളും പങ്കെടുക്കും. ഡോക്ടർമാരുടെ ശില്പശാല ക്രിസ്ത്യൻ മെഡിക്കൽ കോളേജ്, വെല്ലൂർ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി പ്രൊഫസർ ഡോ എബോർ ജേക്കബ് ജെ ഉദ്ഘാടനം ചെയ്യും. ഡോ ഷിജു കുമാർ, ഡോ പൂർണിമ വേണുഗോപാൽ, ഡോ റോസ് മേരി ലോറൻസ്, ഡോ നജ്മൽ ഹുസൈൻ, ഡോ കിഷോർ സുശീലൻ, ഡോ മൃദുൽ ഗിരീഷ്, ഡോ ദിവാകർ ജോസ്, ഡോ സുഹാസ് ദാസ്, ഡോ എം കെ നന്ദകുമാർ നേതൃത്വം നൽകും.
നഴ്സുമാർക്കുള്ള പ്രത്യേക ക്രിട്ടിക്കൽ കെയർ ശില്പശാല ഐ എ പി കണ്ണൂർ പ്രസിഡണ്ട് ഡോ കെ സി രാജീവൻ ഉദ്ഘാടനം ചെയ്യും. ഡോ ശരത് ബാബു,ഡോ അനിൽകുമാർ, ഡോ കെ വിനീത, ഡോ ഫെബിന എ റഹ്മാൻ, ഡോ ശിശിര ഫിലിപ്പ്, ഡോ ആഷ്‌ലി ഷാജി, ഡോ ആര്യാദേവി നേതൃത്വം നൽകും. ഞായറാഴ്ച നടക്കുന്ന അക്കാദമിക സമ്മേളനം ഐ എ പി സംസ്ഥാന പ്രസിഡണ്ട് ഡോ ഷിമ്മി പൗലോസ് ഉദ്ഘാടനം ചെയ്യും.
ഡോ ടി കെ കവിത, ഡോ ശില്പ എബ്രഹാം, ഡോ ജയകൃഷ്ണൻ എംപി, ഡോ എബോർ ജേക്കബ്, ഡോ രക്ഷയ് ഷെഡ്‌ഡി,ഡോ സജിത് കേശവൻ, ഡോ അബ്ദുറഊഫ് ഡോ ഷീജ സുഗുണൻ, ഡോ സതീഷ് കുമാർ, ഡോ ഷിജുകുമാർ, ഡോ സെബാസ്റ്റ്യൻ പോൾ, ഡോ മഞ്ജുള എസ് പ്രബന്ധങ്ങൾ അവതരിപ്പിക്കും. പിജി വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്വിസ് മത്സരത്തിന് ഡോ അബ്ദുറഊഫ് നേതൃത്വം നൽകും. പോസ്റ്റർ പ്രെസൻറ്റേഷൻ വിലയിരുത്തൽ ഡോ കെവി ഊർമിള നിർവഹിക്കും.
കണ്ണൂരിൽ നടന്ന സംഘാടക സമിതി യോഗത്തിൽ ചെയർമാൻ ഡോ എം കെ നന്ദകുമാർ അധ്യക്ഷനായിരുന്നു. ഡോ . പദ്മനാഭ ഷേണായ് , ഡോ കെ സി രാജീവൻ, ഡോ . സുബ്രമണ്യൻ , ഡോ . ബാലചന്ദ്രൻ , ഡോ.പ്രഭാകരൻ, ഡോ . സുൾഫിക്കർ അലി, ഡോ . മൃദുല ശങ്കർ , ഡോ . അജിത് മേനോൻ , ഡോ പ്രശാന്ത്, ഡോ . അനീഷ് , ഡോ . ആര്യാദേവി ,ഡോ . ശരത് , ഡോ . ശിശിര , ഡോ . സുഹാസ് പ്രസംഗിച്ചു