സൗജന്യ ഓർത്തോ പീഡിയാട്രിക്ക് ക്യാമ്പ് സംഘടിപ്പിച്ചു

Kannur

കടവത്തൂർ: മൈത്രി സ്പെഷൽ സ്കൂളിൻ്റെയും കണ്ണൂർ ബേബി മെമ്മോറിയൽ ആശുപ്ത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ പീഡിയാട്രിക് ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ഡോ :ഈശ്വർ ടി രമണി, പി.ടി.അൻസാർ, എന്നിവരുടെ നേതൃത്വത്തിൽ
ഓർത്തോ,പീഡിയാട്രിക്, സെറിബ്രൽ പാഴ്സി, ക്ലബ്ബ് ഫൂട്ട് കൈകാലുകളുടെ വൈകല്യം, മേഖലകളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അസ്ഥി സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു.

തിങ്കൾ മുതൽ വെള്ളി വരെ മൈത്രി സ്കൂളിൽ നടപ്പിലാക്കിയ ഔട്ട്പേഷ്യൻ സ്ഫിസിയോ തെറാപ്പി സെൻ്റെറിന് കീഴിലാണ് ഓർത്തോ ക്യാമ്പ് സംഘടിപ്പിച്ചത് എന്ന് മൈത്രി സ്പെഷൽ സ്കൂൾ ഫിസിയോതെറാപ്പിസ്റ്റ് ഇജാസ് അഹമ്മദ് ഹാഷിം വിശദീകരിച്ചു. പ്രിൻസിപ്പാൾ ആരതി രാമചന്ദ്രൻ ,ഗാനkp , ഹഫ്സ KK എന്നിവർ സംസാരിച്ചു.