തലശ്ശേരി അരി വിപണിയിലേക്ക്

Kannur

തലശ്ശേരി : ജ്ഞാനോദയ യോഗം വയലിൽ തലശ്ശേരി മുനിസിപ്പാലിറ്റി, കൃഷി വകുപ്പ്, ജ്ഞാനോദയ യോഗം, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്, മാനേജിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉത്പാദിപ്പിച്ച അരിയുടെ വിതരണോദ്ഘാടനം തലശ്ശേരി കാർണിവൽ നോടനുബന്ധിച്ച് സെറ്റിനറി പാർക്കിൽ പ്രത്യേകം സജ്ജമാക്കിയ പവലിയനിൽ കേരള സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിപണന ഉദ്ഘാടനം മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും ഹിഷാം മോട്ടോഴ്സ് മാനേജിംഗ് ഡയരക്ടറുമായ ഷിഷാമിന് നൽകിക്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു

-ചsങ്ങിൽ തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ കെ ജമുനാ റാണി ടീച്ചർ അധ്യക്ഷത വഹിച്ചു ജനപ്രതിനിധികൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, ജ്ഞാനോദയം ഭാരവാഹികൾ, മുബാറക്ക ഹയർ സെക്കണ്ടറി സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സ്കൂൾ അധ്യാപകർ, പി ടി എ ഭാരവാഹികൾ, സ്കൗട്ട്സ് & ഗൈഡ്സ് ഭാരവാഹികൾ, കൃഷി വിജ്ഞാൻ കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ടെമ്പിൾഗേറ്റ് പാടത്തെ 3 ഏക്കർ വയലിലാണ് നെൽകൃഷി നടത്തിയത്