കോഴിക്കോട് : മെയ് 16 മുതൽ 25 വരെ വെസ്റ്റ്ഹിൽ എൻ സി സി ഗ്രൂപ്പ് ട്രെയിനിങ് സെന്ററിൽ ആരംഭിച്ച 9 കേരള ഗേൾസ് ബറ്റാലിയന്റെ വാർഷിക ദശദിന ക്യാമ്പിന് സമാപനമായി. സമാപന സമ്മേളനം കോഴിക്കോട് മേയർ ശ്രീമതി ബീന ഫിലിപ്പ് ഉദ്‌ഘാടനം ചെയ്തു.
കോഴിക്കോട് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബി കെ പത്ര , 9 കേരള ഗേൾസ് ബറ്റാലിയൻ കമ്മാണ്ടിങ് ഓഫീസർ കേണൽ വെങ്കടേശൻ ആർ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മേജർ നിഷ്ട ശർമ്മ എന്നിവർ സന്നിഹിതരായിരുന്നു . ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്കുള്ള സമ്മാനവിതരണവും , കേഡറ്റുകളുടെ വിവിധ കലാപരിപാടികളും നടന്നു. അസ്സോസിയേറ്റ് എൻ സി സി ഓഫീസർമാരായ ചീഫ് ഓഫീസർ ഷെറി ഫ്രാൻസിസ് ക്യാമ്പ് റിപ്പോർട്ടും , തേർഡ് ഓഫീസർ ദിവ്യ കെ നന്ദിയും രേഖപ്പെടുത്തി.
370 കേഡറ്റുകൾ പങ്കെടുത്ത ഈ ക്യാംപിൽ വ്യക്തിത്വ വികസന ക്ലാസ്സുകൾ സാമൂഹ്യ സുരക്ഷാ ക്ലാസ്സുകൾ, ആരോഗ്യ ശുചിത്വ ക്ലാസ്സുകൾ, സ്വയം പ്രതിരോധ പരിശീലനം, ആയുധ പരിശീലനം , ഡ്രിൽ , ഓബ്‌സ്റ്റേകൾ ട്രെയ്‌നിങ് എൻ സി സി വിഷയങ്ങൾ എന്നിവയുടെ പരിശീലനവും , ഡൽഹിയിൽ വെച്ച് നടക്കുന്ന തൽ സൈനിക് ക്യാമ്പിലേക്കുള്ള കേഡറ്റുകളുടെ പ്രാഥമിക തിരഞ്ഞെടുപ്പും പരിശീലനവും നടന്നു.