ഹര്‍ഷിന ഐക്യദാര്‍ഢ്യ സംഗമം നടത്തി

Kozhikode

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി അഞ്ചു വര്‍ഷമായി ദുരിതം പേറുന്ന ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ നടത്തുന്ന നീതിക്ക് വേണ്ടിയുള്ള സമരത്തിന് പിന്തുണയുമായി വെല്‍ഫെയര്‍ പാര്‍ട്ടി എലത്തൂര്‍ മണ്ഡലം ‘ഹര്‍ഷിന ഐക്യദാര്‍ഢ്യ സംഗമം’ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വി. ടി. ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി ഹസീന കക്കോടി ഹാരാര്‍പ്പണം നടത്തി. സെക്രട്ടറി കെ. സലാഹുദ്ധീന്‍ ഐക്യദാര്‍ഢ്യ പ്രഭാഷണം നിര്‍വഹിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ സിയാസുദ്ധീന്‍ ഇബ്‌നു ഹംസ, ജുമൈല നന്മണ്ട എന്നിവര്‍ സംസാരിച്ചു.

പ്രകടനത്തിന് നജീബ് മേലേടത്, സീനത് ചെറുവറ്റ, ഷബ്‌ന പറമ്പില്‍ ബസാര്‍, മജീദ് മാസ്റ്റര്‍ കാക്കൂര്‍, ഫസീല ചേളന്നൂര്‍, സുമയ്യ കക്കോടി, കെ. ടി. റസാക്ക്, മഹ്‌സൂ കക്കോടി, നസീറ കിഴക്കുമുറി, അബ്ദുള്‍ കാദര്‍ അതിയാനത്തില്‍, സല്‍മ നന്മണ്ട, നിസാറ കക്കോടി, റുക്കിയ ചേളന്നൂര്‍, താഹിര്‍ മോക്കണ്ടി, ജമീല കക്കോടി, തസ്‌ലീന നന്മണ്ട, അബ്ദുല്ല കുരുവട്ടൂര്‍, റംല പാലത്ത്, താഹിറ കക്കോടി എന്നിവര്‍ നേതൃത്വം നല്‍കി. മണ്ഡലം വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ അലി അധ്യക്ഷത വഹിച്ചു. സമര സമിതി ചെയര്‍മാന്‍ ദിനേശ് പെരുമണ്ണ സ്വാഗതവും, കണ്‍വീനര്‍ മുസ്തഫ പാലാഴി നന്ദിയും പറഞ്ഞു.