കേരള കർഷക സംഘം കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

Wayanad

കല്പറ്റ: കാലാവസ്ഥാ വ്യതിയാനത്താൽ കൃഷിനാശം സംഭവിച്ച നാണ്യവിളകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കർഷകസംഘം നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.

രൂക്ഷമായ വരൾച്ച, കാലം തെറ്റിയുള്ള പേമാരി എന്നിവയിൽ ഹെക്ടർ കണക്കിന് കൃഷിയാണ് വയനാട്ടിൽ മാത്രം നശിച്ചത്. കാപ്പി ,കുരുമുളക്, ഏലം, നെല്ല് തേയില തുടങ്ങിയ മുഴുവൻ കൃഷികളെയും കാലാവസ്ഥ വ്യതിയാനം സാരമായി ബാധിച്ചു. രൂക്ഷമായ വന്യമൃഗ ശല്യം ഉൾപ്പെടെ അതിജീവിച്ച് കൃഷി നടത്തുന്ന കർഷകർക്ക് അടിയന്തിര നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ നഗരത്തിൽ പ്രകടനം നടത്തി.

ഹെഡ് പോസ്റ്റോഫീസ് മാർച്ച് കർഷക സംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി കെ സുരേഷ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡണ്ട് എ.വി. ജയൻ അധ്യക്ഷനായി. എം.എ.ചാക്കോ, കെ.മുഹമ്മദ് കുട്ടി, ജെയിന്‍ ആന്റണി എന്നിവർ സംസാരിച്ചു.