കോഴിക്കോട് ഏഴു പേര്‍ക്ക് മിന്നലേറ്റു

Kozhikode

കോഴിക്കോട്: മിന്നലേറ്റ് ഏഴുപേര്‍ക്ക് പരുക്കേറ്റു. സൗത്ത് ബീച്ചില്‍ വിശ്രമിച്ചവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമാണ് പരുക്കേറ്റത്. ഇവരില്‍ ഒരാള്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ ഒരാള്‍ കൗമാരക്കാരനാണ്.

ലോറിയുടെ മുകളില്‍ കയറി പണി എടുക്കുകയായിരുന്ന രണ്ട് പേര്‍ മിന്നലേറ്റ് താഴെ വീണു. ചാപ്പയില്‍ സ്വദേശികളായ മനാഫ്, സുബൈര്‍, അനില്‍, അഷ്‌റഫ്, സലീം, അബദുള്‍ ലത്തിഫ്, ജംഷീര്‍ എന്നിവര്‍ക്കാണ് മിന്നലേറ്റത്.